വടശ്ശേരിക്കര നരിക്കുഴിയിൽ പെരുമ്പാമ്പിനെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

വടശ്ശേരിക്കര : വടശ്ശേരിക്കര നരിക്കുഴി ജംഗ്ഷന് സമീപം ജനവാസമേഖലയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു പാമ്പിനെ പിടികൂടിയത്. പ്രദേശത്തെ വീടിനോട് ചേർന്നുകിടന്നിരുന്ന പുരയിടത്തിൽ കാട് വെട്ടിത്തെളിക്കുന്നതിനിടയിലാണ് തൊഴിലാളികള്‍ പെരുമ്പാമ്പിനെ കണ്ടത്. ജോലിക്കിടെ അപ്രതീക്ഷിതമായി പെരുമ്പാമ്പിന്റെ മുകളിലേക്ക് കാൽ തട്ടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരെ വിവരമറിയിച്ചു. വലിയ പെരുമ്പാമ്പാണ് പിടിയിലായത്.

വടശ്ശേരിക്കരയിലെ മലയോര മേഖലയില്‍ മാത്രമാണ് മുന്‍പ്‌ പെരുമ്പാമ്പിനെ കണ്ടെത്തിയിട്ടുള്ളത്. ജംഗ്ഷന് സമീപമുള്ള ജനവാസകേന്ദ്രത്തിൽ പാമ്പിനെ കണ്ടത് പ്രദേശവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.  നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടർന്ന് സര്‍പ്പ വാളണ്ടിയര്‍ പാമ്പുപിടുത്ത വിദഗ്ധന്‍ ഉതിമൂട് സ്വദേശി മാത്തുക്കുട്ടി സ്ഥലത്തെത്തി പാമ്പിനെ പിടികൂടി സുരക്ഷിതമായി വനം വകുപ്പിന് കൈമാറുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം കരുനാ​ഗപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് മെമ്മോ

0
കൊല്ലം: മൈ പോലീസ് സ്റ്റേഷനെക്കുറിച്ചുള്ള എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം...

കോന്നി ആനത്താവളത്തില്‍ ആനസവാരി നിലച്ചിട്ട് ഏഴുവര്‍ഷം : നിര്‍ത്തലാക്കിയത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ...

0
കോന്നി : കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്ന...

ഒന്നര വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

0
തിരുവനന്തപുരം: തിരുവനന്തപുരം മലയിന്‍കീഴ് വിളവൂർക്കലിലെ ഒന്നര വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ ക്രിസ്റ്റിയുടെ...

കോഴിക്കോട് മെഡിക്കൽ കോളജ് ശുചിമുറിയിൽ മൊബൈൽ ഫോണിൽ വീഡിയോ പകർത്തിയതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ശുചിമുറിയിൽ മൊബൈൽ...