കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വീടുകൾ വെള്ളത്തിൽ മുങ്ങി ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിഞ്ഞ് കുട്ടനാട്ടിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച പതിനായിരം രൂപ ധനസഹായം അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ഡിവൈഎഫ്ഐ കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വിജിനാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. കുട്ടനാട്ടിലെ 42,000 ത്തിൽ അധികം ജനങ്ങൾക്കാണ് പതിനായിരം രൂപ വീതം നഷ്ടപരിഹാരം നൽകാൻ ഉള്ളത് കഴിഞ്ഞ ഒരു മാസത്തോളമായി ഇവർ ഇതിനായി സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങി നടക്കുകയാണ്.

എന്നാൽ അർഹരെ കണ്ടെത്തുന്നതിന് കൃത്യമായ കണക്കെടുപ്പ് പോലും ഇനിയും നടത്തിയിട്ടില്ല അതുകൊണ്ട് നഷ്ടപരിഹാരം നൽകാൻ കഴിയുന്നില്ല എന്നുള്ളതാണ് ഉദ്യോഗസ്ഥർ പറയുന്നത്. വെള്ളപ്പൊക്കത്തെ അതിജീവിച്ചു വന്ന ജനങ്ങൾക്ക് സർക്കാർ വാഗ്ദാനം നൽകിയ നഷ്ടപരിഹാരം നൽകാത്തതിൽ പ്രതിഷേധിച്ച് ആണ് ഡിവൈഎഫ്ഐ ഇന്ന് കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തിയത് മാർച്ച് പോലീസ് തടഞ്ഞു ഇത് അൽപ്പനേരത്തേക്ക് സംഘർഷാവസ്ഥ സൃഷ്ടിച്ചു. സർക്കാർ പ്രഖ്യാപനങ്ങൾ പാഴ്വാക്കുകൾ ആണെങ്കിൽ മന്ത്രിമാരെ തെരുവിൽ നേരിടേണ്ടി വരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി മുന്നറിയിപ്പ് നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം ചെയ്യുന്നത് ലാഘവത്തോടെയാണെന്ന് കെ.സുരേന്ദ്രൻ

0
കോഴിക്കോട്: സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം...

ശരീരവീക്കത്തിനും കരൾ സംരക്ഷണത്തിനും മുക്കൂറ്റി

0
നമ്മുടെ മുറ്റത്തും തൊടിയിലുമെല്ലാം നിലത്തോടു ചേര്‍ന്നു പടര്‍ന്നു വളരുന്ന മുക്കുറ്റിച്ചെടിയെ അറിയാത്തവര്‍...

സമൂഹ മാധ്യമത്തിലെ വിദ്വേഷ പോസ്റ്റിൽ യുക്തിവാദി യൂട്യൂബർ ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ ജാമ്യമില്ല വകുപ്പ്...

0
കണ്ണൂര്‍: സമൂഹ മാധ്യമത്തിലെ വിദ്വേഷ പോസ്റ്റിൽ യുക്തിവാദി യൂട്യൂബർ ആരിഫ് ഹുസൈൻ...