എടത്വ: തലവെടി തിരു പനയന്നൂർക്കാവ് ത്രിപുരസുന്ദരി ക്ഷേത്രത്തിൽ ഒരാഴ്ച നീണ്ടു നില്ക്കുന്ന ഉത്സവത്തിന് കൊടിയേറി. വൈകിട്ട് ദീപാരാധനയ്ക്കു ശേഷം തന്ത്രി പട്ടമന നീലകണ്ഠരര് ആനന്ദൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ് നടന്നു. നാളെ രാവിലെ 8.30ന് പൊങ്കാലയും നടക്കും. ഭരദ്വാജ് ആനന്ദ് പട്ടമന, കൊടുപ്പുന്ന മാധവൻ പോറ്റി, കേശവൻ പോറ്റി, വിഷ്ണു പോറ്റി, ഗോവിന്ദൻ നമ്പൂതിരി മരങ്ങാട്ടില്ലം എന്നിവർ സഹകാർമികരാകും. തുടർന്ന് ഭജനയും നടക്കും. ശനിയാഴ്ച രാവിലെ 7ന് നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി നടക്കും. വൈകിട്ട് 5ന് തെക്കേക്കര ശ്രീദേവി വിലാസം എൻ എസ്.എസ് കരയോഗത്തിൽ നിന്നും താലപ്പൊലി, തുടർന്ന് ന്യത്തനൃത്യങ്ങൾ, ഞായറാഴ്ച 9.30 ന് ഉത്സവബലിക്ക് വിളക്കുവെയ്പ്പ്, 12ന് ഉത്സവബലി ദർശനം, വൈകിട്ട് തൃക്കയിൽ ക്ഷേത്രസന്നിധിയിൽ നിന്നും താലപ്പൊലി വരവ് എന്നിവ നടക്കും.
19ന് തിങ്കളാഴ്ച 12ന് ഉത്സവബലി ദർശനം, വൈകിട്ട് നടുവിലേമുറി എസ്.എൻ.ഡി.പി ഗുരു ക്ഷേത്രത്തിൽ നിന്നും താലപ്പൊലി, തുടർന്ന് തലവടി അക്ഷര ഓർക്കസ്ട്രയുടെ ഗാനസന്ധ്യ, 20ന് ചൊവ്വാഴ്ച വൈകിട്ട് 6ന് ദേശത്താലപ്പൊലി ഘോഷയാത്ര, വൈകിട്ട് 7.30ന് കോട്ടയം ശ്രീ വിനായക ഭജൻസ് അവതരിപ്പിക്കുന്ന സമ്പ്രദായ ഭജന നടക്കും. 21ന് ബുധനാഴ്ച രാത്രി 7.30 ന് നൃത്ത സന്ധ്യ. 22 ന് വ്യാഴാഴ്ച വൈകിട്ട് 6 ന് ഉഷ പൂജ, ആറാട്ടു ബലി, ആറാട്ടു പുറപ്പാട് തുടർന്ന് തിരികെ ആറാട്ട് വരവ്. ക്ഷേത്ര ഊരാളൻ നീലകണ്ഠരര് പരമേശ്വരര് ആനന്ദ് പട്ടമന, ക്ഷേത്രയോഗം ചെയർമാൻ, പി. ആർ.വി. നായർ, പ്രസിഡന്റ് കെ. ആർ. ഗോപകുമാർ, ക്ഷേത്ര മാനേജർ അജികുമാർ കലവറശേരി, ഉത്സവ കമ്മിറ്റി ഭാരവാഹികളായ ജനറൽ സെക്രട്ടറി രതീഷ് പതിനെട്ടിൽചിറ, ജനറൽ കൺവീനർമാരായ രഘുനാഥൻ രഘു സദനം, നന്ദകുമാർ കലവറശേരി, രക്ഷാധികാരി ബിനു സുരേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.