കേന്ദ്ര നയങ്ങൾ കർഷകരെ കടക്കെണിയിലാക്കി ; കർഷക യൂണിയൻ (എം)

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾ രാജ്യത്തെ കർഷകരെ കടക്കെണിയിലാക്കിയിരിക്കുകയാണെന്ന് കേരള കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട് പറഞ്ഞു. കർഷക യൂണിയൻ എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡൽഹി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കർഷകരെ കോർപ്പറേറ്റുകൾക്ക് മുന്നിൽ അടിയറ വെച്ച് മോദി ഗവൺമെന്റ് കരിനിയമങ്ങൾ കർഷകർക്ക് മേൽ അടിച്ചേൽപ്പിക്കാൻ പരിശ്രമിക്കുകയാണ്. രാജ്യത്തെ കൃഷിയിടങ്ങൾ കുത്തകകൾക്ക് തീറെഴുതി കൊടുക്കുവാൻ വേണ്ടി രാജ്യത്തെ അന്നം ഊ ട്ടുന്ന കർഷകനെ ഒറ്റുകൊടുക്കുകയാണ്.

കർഷകരെ രണ്ടാംകിട പൗരൻമാരായി കാണുന്ന പ്രവണതയാണ് രാജ്യത്ത് നിലനിൽക്കുന്നത്. ബഹുരാഷ്ട്ര കുത്തകകൾക്ക് വേണ്ടി സർക്കാർ കർഷകരെ ചൂഷണം ചെയ്യുകയാണ്. രാസവളവിലവർദ്ധനവും പാചകവാതക, പെട്രോൾ, ഡീസൽ വില വർദ്ധനയും ജനങ്ങളെ ആകെമാനം ദുരിതത്തിലാക്കിയിരിക്കുകയാണ്. കാർഷിക കടങ്ങൾ എഴുതി തള്ളുകയും പലിശരഹിത വായ്പ അനുവദിക്കാനും കേന്ദ്രം തയ്യാറാകണം. ഡൽഹിയിലെ ഒന്നാം കർഷക സമരത്തിൽ സർക്കാർ നൽകിയ ഒത്തുതീർപ്പ് കരാർ അവഗണിക്കുന്ന കേന്ദ്ര നിലപാട് പ്രതിഷേധാർഹമാണെന്നും ഡൽഹിയിലെ കർഷക പ്രക്ഷോഭങ്ങൾക്ക് കർഷക യൂണിയൻ എം പൂർണ്ണമായ പിന്തുണ പ്രഖ്യാപിക്കുകയാണെന്നും റെജി കുന്നംകോട്ട് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും കെ ടി യു സി എം സംസ്ഥാന പ്രസിഡണ്ടുമായ ജോസ് പുത്തൻകാല മുഖ്യപ്രഭാഷണം നടത്തി. പാർട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ ഫിലിപ്പ് കുഴികുളം, വിജി എം തോമസ്, നിർമ്മലാ ജിമ്മി, കർഷക യൂണിയൻ എം നേതാക്കളായ കെ പി ജോസഫ്, ജോസ് നിലപ്പന, അഡ്വ. ഇസഡ് ജേക്കബ്, മത്തച്ഛൻ പ്ലാത്തോട്ടം, ജോസ് കല്ലൂർ, ജോയ് നടയിൽ, ജോൺ വി തോമസ്, സജിമോൻ കോട്ടക്കൽ, പി എം മാത്യൂ ഉഴവൂർ,ജോജി കുറത്തിയാടൻ, മാലേത്ത് പ്രതാപ ചന്ദ്രൻ, ബിട്ടു വൃന്ദാവൻ, ജോസി വേളച്ചേരി , അമൽ ചാമക്കാല തുടങ്ങിയവർ പ്രസംഗിച്ചു. കേരള കോൺഗ്രസ് എം ഓഫീസിൽ നിന്നും പ്രകടനമായാണ് കർഷക യൂണിയൻ എം പ്രവർത്തകർ പോസ്റ്റ് ഓഫീസിലേക്ക് എത്തിച്ചേർന്നത്. പ്രതിഷേധ സമരത്തിന് മുന്നിൽ ഗാന്ധിവേഷധാരിയായ തൊടുപുഴ വെട്ടിമറ്റം സ്വദേശിയായ തോമസ് കുഴിഞ്ഞാലിൽ ചർക്കയിൽ നൂൽ നൂറ്റികൊണ്ട് സമരത്തിന് അഭിവാദ്യമർപ്പിച്ചത് വേറിട്ട പ്രതിഷേധമായി മാറി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യക്ക് കനത്ത തിരിച്ചടി ; അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ വിരാട് കോഹ്‌ലി കളിക്കില്ല

0
മുംബൈ : അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്റ്റാർ...

വിജയ്‌യുടെ സുരക്ഷാ ക്രമീകരണങ്ങളെച്ചൊല്ലി സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദം

0
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ സുരക്ഷാ ക്രമീകരണങ്ങളെച്ചൊല്ലി സംസ്ഥാനത്ത് പുതിയ...

ആന്റിവെനം ലഭിച്ചില്ല ; മലപ്പുറത്ത് ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ മരിച്ചു

0
മലപ്പുറം : പാമ്പുകടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ...

ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ

0
കോഴിക്കോട്: ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ. കുടുംബത്തിന്റെ...