ചെങ്ങന്നൂർ : കലാ കായിക ശാസ്ത്ര രംഗത്ത് ജില്ലാ സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത് ചിന്മയ വിദ്യാലയത്തിന്റെ യശസ് വാനോളം ഉയർത്തിയ പ്രതിഭകളേയും അവരെ വാർത്തെടുത്ത അദ്ധ്യാപകരെയും അനുമോദിക്കുന്നതിനായി സ്കൂൾ അങ്കണത്തിൽ നടത്തിയ സമ്മേളനം ചെങ്ങന്നൂർ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അശോക് പഠിപ്പുറക്കൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി.അശോക്, വൈസ് പ്രസിഡന്റ് എം.പി പ്രതിപാൽ, സ്കൂൾ പ്രിൻസിപ്പൽ പ്രീതി കുട്ടികളെയും അദ്ധ്യാപകരെയും രക്ഷകർത്താക്കളെയും അനുമോദിച്ചു. അരുൺ ഗിന്നസിന്റെ നേതൃത്വത്തിൽ സംഗീതപരിപാടിയും നടന്നു. പാലക്കാട് നടന്ന സി.ബി.എസ്ഇ സംസ്ഥാന കലോത്സവത്തിൽ 729 സ്കൂളുകളോട് മത്സരിച്ച് 24-ാം സ്ഥാനവും 183 പോയിന്റുകളോടു കൂടി ആലപ്പുഴ ജില്ലയിൽ ഒന്നാം സ്ഥാനവും ചെങ്ങന്നൂർ ചിന്മയ വിദ്യാലയം നേടി. ഇക്കഴിഞ്ഞ സംസ്ഥാന ത്രോബാൾ മത്സരത്തിൽമൂന്ന് കുട്ടികൾ ദേശീയ തലത്തിൽ യോഗ്യത നേടി. നാഷണൽ ചാമ്പ്യൻഷിപ് 2024ൽ ആയോധന കലയിൽ ഗോൾഡ് മെഡൽ നേടി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1