അഫ്ഗാനിസ്ഥാൻ : അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍. സെക്കന്‍ഡറി സ്‌കൂളുകള്‍ ഏഴ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള ആണ്‍കുട്ടികള്‍ക്കുവേണ്ടി ശനിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് താലിബാന്റെ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.
7-12 ക്ലാസുകളിലെ ആണ്‍കുട്ടികളോടും പുരുഷ അധ്യാപകരോടും ഈയാഴ്ച മുതല്‍ സ്കൂളുകളിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടികളുടെയും അധ്യാപികമാരുടെയും കാര്യം ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ല. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ആണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ തിരിച്ചെത്താന്‍ കഴിയും. എന്നാല്‍ പെണ്‍കുട്ടികള്‍ വീടുകളില്‍തന്നെ ഇരിക്കേണ്ടിവരും. എന്നാല്‍ പുരുഷന്മാരായ അധ്യാപകരും ആണ്‍കുട്ടികളും സ്‌കൂളുകളില്‍ എത്തണമെന്ന് നിര്‍ദ്ദേശമുണ്ട്.
ഇതോടെ രാജ്യത്തെ പകുതിയോളം വിദ്യാര്‍ഥികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം നിഷേധിക്കുന്ന ലോകത്തെ ഏക രാജ്യമായി അഫ്ഗാനിസ്താന്‍ മാറും. ഇതാദ്യമായല്ല സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനം അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തുടരുന്നത്. കായിക മേഖലയില്‍ നിന്നും തൊഴിലിടങ്ങളില്‍ നിന്നും സ്ത്രീകളെ താലിബാന്‍ വിലക്കിയിരുന്നു.