Sunday, July 6, 2025 4:08 pm

വാളൻപുളി നടാം നമ്മുടെ വീട്ടുവളപ്പിലും

For full experience, Download our mobile application:
Get it on Google Play

രണ്ട ഉഷ്ണമേഖലാപ്രദേശങ്ങളിൽ കൃഷി ചെയ്യുവാൻ ഏറ്റവും അനുയോജ്യമായ ഒരു വിളയാണ് വാളൻപുളി. ഫലപുഷ്ടി കുറവുള്ള മണ്ണിലും നല്ല നീർവാർച്ചയുള്ള, കൂടുതൽ മഴ ലഭിക്കുന്ന സ്ഥലങ്ങളിലും ഇത് നന്നായി കൃഷി ചെയ്യാം. ഒട്ടുതൈകളും മുകുളനം ചെയ്ത തൈകളുമാണ് കൃഷിക്ക് തെരഞ്ഞെടുക്കേണ്ടത്. മികച്ച രീതിയിൽ വിളവ് ലഭ്യമാക്കുവാനും, കായ്ഫലം ഏകദേശം നാല് വർഷം കൊണ്ട് ലഭിക്കാനും ഇത് സഹായിക്കും. വിത്ത് തൈകൾ നടുമ്പോൾ ഏകദേശം 10 വർഷം വരെ കായ്ഫലം ലഭ്യമാക്കുവാൻ കാത്തിരിക്കേണ്ടിവരും. ഇങ്ങനെ വിത്ത് തൈകൾ നടുന്ന പക്ഷം നട്ട് ഒൻപതാം വർഷം മുതൽ ഒരു മരത്തിൽനിന്ന് 250 കിലോഗ്രാം പുളി സ്ഥിരമായി ലഭിക്കും. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവാണ് ഇതിൻറെ വിളവെടുപ്പുകാലം. സാധാരണഗതിയിൽ ഒന്നിടവിട്ട വർഷങ്ങളിൽ കായ്ക്കുന്ന സ്വഭാവം ഈ വിളയിൽ കാണപ്പെടാറുണ്ട്.

ജൂൺ മുതൽ നവംബർ വരെയുള്ള മാസങ്ങളാണ് ഈ കൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലയളവ്. വിത്ത് മുളപ്പിച്ച് തൈകൾ, ഒട്ടുതൈകൾ, ബഡ് തൈകൾ എന്നിവയിലൂടെയാണ് ഇവ വളരുന്നത്. വിത്ത് പ്ലാസ്റ്റിക് കവറുകളിൽ മുളപ്പിച്ചു 40 മുതൽ 60 സെൻറീമീറ്റർ ഉയരം ആകുമ്പോൾ പറിച്ചു നടാം. പെട്ടെന്ന് കായ്ക്കുന്നതിനും സ്ഥിരമായി നല്ല വിളവ് ലഭ്യമാക്കുന്നതിനും വിത്ത് തൈകളെക്കാൾ ഏറ്റവും നല്ലത് ഒട്ടുതൈകൾ ആണ്. സാധാരണയായി വശം ചേർത്ത് ഒട്ടിക്കൽ, പാച്ച് ബഡ്ഡിങ് എന്നിവ കർഷകർ അവലംബിച്ചു വരുന്നു. പാച്ച് ബഡ്ഡിങ് ചെയ്യുന്നതിന് 9 മാസം പ്രായമായ തൈകൾ ആണ് കൂടുതൽ നല്ലത്. ഇ

ത് കൃഷി ചെയ്യാൻ ഒരുങ്ങുമ്പോൾ 10* 10 മീറ്റർ അകലത്തിൽ 1*1*1 മീറ്റർ വലിപ്പത്തിലുള്ള കുഴികളെടുത്ത് അതിൽ 15 കിലോഗ്രാം കാലിവളം ചേർത്ത് തൈകൾ നടാം. വേര് പിടിക്കുന്നതുവരെ സ്ഥിരമായി നന ലഭ്യമാക്കണം. കൂടുതൽ ശാഖകൾ തറ നിരപ്പിൽ നിന്നും മൂന്നു മീറ്റർ ഉയരത്തിൽ വച്ച് വെട്ടി നിർത്തണം. സാധാരണയായി ഈ വിളയ്ക്ക് ജൈവവളങ്ങൾ മാത്രമേ ചേർക്കുവാറുള്ളൂ. ഇതിന് ഇടവിളയായി അഞ്ചാം വർഷം വരെ പച്ചക്കറികൾ കൃഷി ചെയ്യാം. കായ പിടിക്കുന്ന സമയത്ത് ചില രോഗ സാധ്യതകൾ ഇതിന് ഉണ്ടാകാറുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ട്രൈബോളിയം കസ്റ്റാനിയം. ഈ രോഗത്തെ പ്രതിരോധിക്കുവാൻ ക്വിനോൽ ഫോസ് 0.05% ഉപയോഗിക്കാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി ; അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം

0
തിരുവനന്തപുരം: സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത്...

കോടതി ജീവനക്കാരുടെ നിയമനത്തില്‍ പിന്നോക്ക സംവരണം ഏർപ്പെടുത്തിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് സിപിഎം

0
ഡൽഹി: കോടതി ജീവനക്കാരുടെ നിയമനത്തില്‍ പിന്നോക്ക സംവരണം ഏർപ്പെടുത്തിയ സുപ്രീംകോടതി വിധിയെ...

വീണ ജോർജിന്റെ കടുത്ത സമ്മർദ്ദത്തിലാണ് പോലീസ് പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതെന്ന്...

0
പത്തനംതിട്ട: വീണ ജോർജിന്റെ കടുത്ത സമ്മർദ്ദത്തിലാണ് പോലീസ് പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസ്...

ആർഎസ്എസിനെതിരെ രൂക്ഷമായ വിമർശനവുമായി കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ

0
കലബുറഗി: ആർഎസ്എസിനെതിരെ രൂക്ഷമായ വിമർശനവുമായി കർണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക്...