തമിഴ്‌നാട് നിയസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്‌നാട് നിയസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും. ചെന്നൈ കേന്ദ്രീകരിച്ചാണ് നേതാക്കളുടെ പ്രചാരണം. മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ചെന്നൈയില്‍ റോഡ് ഷോ നടത്തി. പൊന്നേരിയിലെ റാലിയ്ക്ക് ശേഷം, മൂന്ന് മണിയ്ക്ക് തീരുമാനിച്ച വില്ലിവാക്കത്തെ പര്യടനത്തിന് വിജയ് എത്തിയത് നാല് മണിയ്ക്ക് ശേഷമാണ്. ഉച്ച മുതല്‍ ബാരിക്കേഡിനുള്ളില്‍ കാത്തു നിന്നവര്‍ വിജയ് എത്തിയതോടെ തള്ളിക്കയറി. ഇതിനിടെ രണ്ടു യുവതികള്‍ ബോധരഹിതരായി. രണ്ടു പേരും പ്രാഥമിക ചികിത്സ തേടി. കന്യാകുമാരി കൊളച്ചലിലെ വേദിയില്‍ കോണ്‍ഗ്രസ് – ഡിഎംകെ തര്‍ക്കം മറനീക്കി പുറത്തു വന്നു.

ഡിഎംകെ മന്ത്രി മനോ തങ്കരാജ് ഷാള്‍ അണിയിക്കാന്‍ എത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി നിരസിച്ചു. മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി രാഹുല്‍ ഗാന്ധി വേദി പങ്കിടാത്തത് നേരത്തെ ചര്‍ച്ചയായിരുന്നു. ടിവികെയുമായി മുന്നണി ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ നേരത്തെ ശ്രമങ്ങള്‍ നടത്തിയിരുന്നു. ആറരയോടെയാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സംയുക്തമായി ചെന്നൈയില്‍ റോഡ് ഷോ നടത്തിയത്. എഗ്മോറില്‍ നിന്നാരംഭിച്ച കൊളത്തൂരില്‍ സമാപിച്ചു. രാവിലെ ഒന്‍പതരയ്ക്ക് ഷോളിങ്കനല്ലൂരില്‍ നിന്നാണ് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ പര്യടനം തുടങ്ങിയത്. വൈകിട്ട് ചെപ്പോക്കിലും അമ്പത്തൂരിലും ഉദയനിധി പ്രചാരണം നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...