ചെന്നൈ: സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് ആശംസ നേര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. എക്സിലാണ് അദ്ദേഹം ആശംസ നേര്‍ന്നത്. മതേതരത്വം, സാമൂഹിക നീതി, ഫെഡറലിസം എന്നിവയ്ക്കായുള്ള നമ്മുടെ കൂട്ടായ ഒന്നിച്ച പരിശ്രമത്തില്‍ കൂടുതല്‍ ശക്തമായ ബന്ധങ്ങള്‍ ഡി എം കെ പ്രതീക്ഷിക്കുന്നുവെന്നും സ്റ്റാലിൻ കുറിച്ചു. സിപിഎമ്മിന്റെ എക്സ് പോസ്റ്റ് പങ്കുവെച്ചായിരുന്നു സ്റ്റാലിന്റെ കുറിപ്പ്.
കുറിപ്പ് താഴെ വായിക്കാം: ‘സി പി ഐ എം ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്ന സഖാവ് എം എ ബേബിക്ക് എല്ലാവിധ ആശംസകളും നേരുന്നു. വിദ്യാര്‍ഥി നേതാവെന്ന നിലയില്‍ അടിയന്തരാവസ്ഥയെ വെല്ലുവിളിച്ചത് മുതല്‍ പുരോഗമനപരമായ കാഴ്ചപ്പാടോടെ കേരളത്തിന്റെ വിദ്യാഭ്യാസ നയം രൂപപ്പെടുത്തുന്നതുവരെയുള്ള അദ്ദേഹത്തിന്റെ യാത്ര ലക്ഷ്യത്തെയും ദൃഢനിശ്ചയത്തെയും പ്രതിഫലിപ്പിക്കുന്നു. മതേതരത്വം, സാമൂഹിക നീതി, ഫെഡറലിസം എന്നിവയ്ക്കായുള്ള നമ്മുടെ കൂട്ടായ, ഒന്നിച്ചുള്ള പരിശ്രമത്തില്‍ കൂടുതല്‍ ശക്തമായ ബന്ധങ്ങള്‍ ഡി എം കെ പ്രതീക്ഷിക്കുന്നു’.