ഈറോഡ് : തമിഴ്നാട് എം.എല്‍.എയും മുന്‍ കേന്ദ്രമന്ത്രി ഇവികെഎസ് ഇളങ്കോവന്‍റെ മകനുമായ ഇ തിരുമഹൻ എവേര അന്തരിച്ചു. 46 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. യുക്തിവാദി നേതാവ് ഇ വി രാമസാമി പെരിയാറിന്‍റെ കൊച്ചുമകന്‍ കൂടിയാണ് തിരുമഹന്‍. ഭാര്യയും ഒരു മകളുമുണ്ട്.
തമിഴ്നാട് ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എയാണ് തിരുമഹന്‍. തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെഎസ് അഴഗിരി പാർട്ടി സഹപ്രവർത്തകന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. തിരുമഹന്‍റെ വിയോഗം കോൺഗ്രസിന് നികത്താനാവാത്ത നഷ്ടമാണെന്നും അഴഗിരി പറഞ്ഞു. പിഎംകെ സ്ഥാപകൻ ഡോ എസ് രാമദോസും എവേരയുടെ മരണത്തിൽ അനുശോചിച്ചു.
“എന്‍റെ സഹപ്രവർത്തകൻ ഇ. തിരുമഹൻ എവേരയുടെ പെട്ടെന്നുള്ള വിയോഗം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി.ഈറോഡ് ഈസ്റ്റിനെ പ്രതിനിധീകരിച്ച് തമിഴ്‌നാട്ടിലെ എം.എൽ.എ.യും അദ്ദേഹത്തിന്‍റെ തലമുറയിലെ മികച്ചവരിൽ ഒരാളുമായിരുന്നു തിരുമഹന്‍. കോൺഗ്രസിനും രാഷ്ട്രീയത്തിനും വലിയ നഷ്ടമാണ് അദ്ദേഹത്തിന്‍റെ മരണം”കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്തു.