കോൺഗ്രസ് ആരെ സ്ഥാനാ‍ർത്ഥിയായി പ്രഖ്യാപിച്ചാലും വിജയിപ്പിക്കും ; ആര്യാടൻ ഷൗക്കത്ത്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പാർട്ടി എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്ന് ആര്യാടൻ ഷൗക്കത്ത്. പാർട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടത്. സ്ഥാനാർത്ഥിയെ ഹൈക്കമാൻഡ് പ്രഖ്യാപിക്കാതെ സ്വയം സ്ഥാനാർഥി ആകരുതെന്ന് പിതാവ് പറയുമായിരുന്നു. കോൺഗ്രസ്സ് ആരെ സ്ഥാനാ‍ർത്ഥിയായി പ്രഖ്യാപിച്ചാലും വിജയിപ്പിക്കുമെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി. മാധ്യമങ്ങളാണ് പല പ്രചാരണങ്ങൾ നടത്തുന്നതെന്നും സ്ഥാനാർത്ഥി നിർണയത്തിൽ ഒരു തർക്കവുമില്ലെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി. നിലമ്പൂരിൽ യുഡിഎഫ് സജ്ജമാണ്. 59 പുതിയ ബൂത്തുകൾ ഉണ്ടായി. സംഘടനാ സംവിധാനം സജ്ജമാണ്. വോട്ട് ചേർക്കൽ ഉൾപ്പെടെ കാര്യക്ഷമമായി നടക്കുന്നുവെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.

ആര്യാടൻ മുഹമ്മദ് കാണിച്ച പൈതൃകം നിലമ്പൂരിനുണ്ട്‌. മരിക്കുമ്പോൾ കോൺഗ്രസ്സ് പതാക പുതപ്പിക്കാൻ മറക്കരുതെന്ന് പിതാവ് പറഞ്ഞിട്ടുണ്ട്. താനും മരിക്കുവോളം ഒരു കോൺഗ്രസുകാരൻ തന്നെ ആയിരിക്കുമെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി. ഇടതുപക്ഷത്തിൻ്റെ സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന പ്രചാരണവും ആര്യാടൻ ഷൗക്കത്ത് തള്ളിക്കളഞ്ഞു. കോൺഗ്രസ് നേതൃത്വം തീരുമാനിക്കുന്ന സ്ഥാനാർഥി നിലമ്പൂരിൽ മത്സരിക്കും. വിഎസ് ജോയ് ഉൾപ്പടെ നല്ല പ്രവർത്തനമാണ് ഇവിടെ കാഴ്ച വെച്ചിട്ടുള്ളതെന്നും ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. മുസ്‌ലിം ലീഗും കോൺഗ്രസ്സും നല്ല രീതിയിൽ പോകുന്ന ജില്ലയാണ് മലപ്പുറം. ഊഷ്മളമായ ബന്ധമാണ് ലീഗുമായി ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജനങ്ങളാണ് വിഐപികളെന്ന് കരുതിയ നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് കെ.സി. വേണു​ഗോപാൽ

0
കോട്ടയം: ജനപ്രതിനിധികൾ വിഐപികളെല്ലെന്നും ജനങ്ങളാണ് വിഐപികളെന്നും കരുതിയ ആളാണ് ഉമ്മൻ ചാണ്ടിയെന്ന് എഐസിസി...

ഡിജിറ്റൽ സർവേയിലെ അധികഭൂമി ഉടമസ്ഥാവകാശ ബിൽ : അംഗീകാരം നൽകാതെ ഗവർണ്ണർ

0
തിരുവനന്തപുരം : ഡിജിറ്റൽ സർവേയിൽ കണ്ടെത്തിയ അധികഭൂമി ഭൂമിയുടെ ഉടമസ്ഥാവകാശം നിയമപരമായി...

മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു ; മലബാർ സിമന്റ്സുമായി നടത്തുന്ന ബോട്ട് നിർമ്മാണ ശാലയിൽ ടാറ്റയുടെ...

0
കൊച്ചി : കപ്പൽനിർമാണശാലയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ടാറ്റ നടത്തുന്ന...

പിണറായി വിജയന്റെ വീടിന് മുന്നിലെ പോലീസ് ജീപ്പ് : പ്രതികരണവുമായി മന്ത്രി രമേശ് ചെന്നിത്തല

0
കണ്ണൂർ: പിണറായി വിജയന്റെ വീടിന് മുന്നിൽ സുരക്ഷക്കായി നിർത്തിയ പോലീസ് ജീപ്പ്...