Sunday, April 20, 2025 12:21 pm

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സ്റ്റാലിന്‍ സര്‍ക്കാര്‍ പ്രമേയം പാസാക്കി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കേന്ദ്രസര്‍ക്കാറിനെതിരെ തമിഴ്​നാട് സര്‍ക്കാര്‍ രംഗത്ത്. സര്‍ക്കാരിന്റെ വിവാദമായ മൂന്ന്​ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സ്റ്റാലിന്‍ സര്‍ക്കാര്‍ പ്രമേയം പാസാക്കി. മുഖ്യമന്ത്രി എം.കെ സ്​റ്റാലിനാണ്​ പ്രമേയം കൊണ്ടു വന്നത്​. ശബ്​ദവോ​ട്ടോടെ തമിഴ്​നാട്​ നിയമസഭയില്‍ പ്രമേയം പാസാക്കി. ഇതോടെ കാര്‍ഷിക നിയമങ്ങളെ എതിര്‍ത്ത്​ പ്രമേയം പാസാക്കുന്ന ഏഴാമത്തെ സംസ്ഥാനമായി തമിഴ്​നാട്​ മാറി. പഞ്ചാബ്​, രാജസ്ഥാന്‍, ഛത്തീസ്​ഗഢ്​, ഡല്‍ഹി, കേരള, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കിയിരുന്നു.

അധികാരത്തിലെത്തുന്നതിന്​ മുന്‍പ് ത​ന്നെ സ്​റ്റാലിന്റെ നേതൃത്വത്തിലുള്ള ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) കാര്‍ഷിക നിയമങ്ങളെ ശക്​തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാറിനോട്​ നിയമങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്ന്​ ആവശ്യപ്പെടുകയും ചെയ്​തിരുന്നു. കര്‍ഷക വിരുദ്ധ നിയമങ്ങളാണ്​ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്​. ഇതിനെതിരെ പ്രമേയം പാസാക്കണമെന്നാണ്​ കര്‍ഷകരുടെ ആഗ്രഹമെന്നും സ്​റ്റാലിന്‍ പറഞ്ഞിരുന്നു.

‘പ്രതിഷേധം നടത്തുന്ന കര്‍ഷകരുടെ ആവശ്യം അംഗീകരിച്ച്‌​ മൂന്ന്​ നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണം. കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച്‌​ ഡി.എം.കെ നല്‍കിയ വാഗ്​ദാനങ്ങള്‍ പാലിക്കും’- സ്​റ്റാലിന്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജമ്മു കശ്മീരിൽ മണ്ണിടിച്ചിലിൽ മൂന്ന് മരണം

0
ജമ്മു കശ്മീർ : ജമ്മു കശ്മീരിൽ മണ്ണിടിച്ചിലിൽ മൂന്ന് മരണം....

നടി വിൻസിക്ക് പൂർണ പിന്തുണയെന്ന് മന്ത്രി എം ബി രാജേഷ്

0
പാലക്കാട് : സിനിമാ സെറ്റിൽ നടൻ ഷൈൻ ടോം ചാക്കോ മോശമായി...

സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു

0
കൊച്ചി : സിപിഐഎം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനം തുടങ്ങി

0
ബോസ്റ്റൺ : ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനം...