ചില്ലുകൾ തകർന്നനിലയിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷൻ കാർ പോലീസ് കസ്റ്റഡിയിലെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാറശാലയിൽ ചില്ലുകൾ തകർന്നനിലയിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷൻ കാർ പാറശ്ശാല പോലീസ് കസ്റ്റഡിയിലെടുത്തു. കാറിനുള്ളിൽ നടത്തിയ പരിശോധനയിൽ പോലീസ് വെട്ടുകത്തി കണ്ടെത്തി. എന്നാൽ വാഹനത്തിൻ്റെ ആർടിഒ രേഖകളിൽ നിന്ന് ഉടമസ്ഥനെ കണ്ടെത്താനായില്ല എന്നാണ് പോലീസ് പറയുന്നത്.

ശനിയാഴ്ച ഉച്ചയോടുകൂടിയാണ് പാറശ്ശാല മുണ്ടപ്ലാവിളയ്ക്കു സമീപം റോഡരികിൽ ചില്ലുകൾ തകർന്ന നിലയിൽ കാർ കണ്ടെത്തുന്നത്. തുടർന്ന് നാട്ടുകാർ വിവരം പാറശ്ശാല പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ വാഹനം ചെന്നൈ രജിസ്‌ട്രേഷനിലുള്ളത് ആണെന്ന് കണ്ടെത്തി. കാറിന്‍റെ ഡോറുകളിൽ ഉൾപ്പടെയുള്ള ചില്ലുകളെല്ലാം തകർത്തനിലയിലാണ്.

തുടർന്ന് പോലീസ് കാർ സ്റ്റേഷനിലേക്കു മാറ്റി. വാഹനത്തിന്‍റെ മുൻവശത്തെയും പിൻവശത്തെയും നാലു വാതിലുകളുടെയും ചില്ലുകളും തകർത്തനിലയിലാണ്. പൊട്ടിയ ചില്ലുകൾ വാഹനത്തിനുള്ളിൽ കിടപ്പുണ്ട്. എന്നാൽ വാഹനം കണ്ടെത്തിയ സ്ഥലത്ത് ചില്ലുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിനാൽ മറ്റെവിടയോ വെച്ച് ചില്ലുകൾ തകർത്ത വാഹനം റോഡരികിൽ ഉപേക്ഷിച്ച് കടന്നതായാണ് പോലീസ് സംശയിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി പാറശ്ശാല പോലീസ് തമിഴ്‌നാട് പോലീസിന്‍റെ സഹായം തേടിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...