ചെന്നൈ: തമിഴ്‌നാടിന്റെ സ്വന്തം പെരിയാറിനെ ജാതിവത്കരിക്കാൻ ശ്രമം നടക്കുന്നുവെന്നും അത്തരം നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കണമെന്നും തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്. പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു വിജയ് ജാതിചിന്തകളെ പ്രതിരോധിക്കണമെന്ന തന്റെ നിലപാട് വ്യക്തമാക്കിയത്. സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയിൽ പെരിയാറിന്റെ പേരിനൊപ്പം ജാതി ചേർത്ത സംഭവം ചൂണ്ടികാണിച്ചുകൊണ്ടായിരുന്നു വിജയ്‌യുടെ മുന്നറിയിപ്പ്. പെരിയാറെ ജാതിവത്കരിക്കാൻ ശ്രമം നടക്കുകയാണ്. പ്രിലിമിനറി പരീക്ഷയിൽ പെരിയാറിന്റെ പേരിനൊപ്പം ജാതി ചേർത്ത സംഭവം നമ്മൾ കണ്ടു.
ഈ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കണം എന്നും ജാതി ചിന്തകളെ മാറ്റി നിർത്തണം എന്നും വിജയ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവേ ആരും പണം വാങ്ങി വോട്ട് ചെയ്യരുതെന്നും വിജയ് ആവർത്തിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ പലരും ലോറിയിൽ പണം കൊണ്ടുവരും. അതെല്ലാം നിങ്ങളുടെ കയ്യിൽ നിന്ന് കൊള്ളയടിച്ച പണമാണ്. ആ പണം ഒരിക്കലും വാങ്ങരുത് എന്നും വിജയ് പറഞ്ഞു. തുടർന്ന് കുട്ടികളുടെ മനസിൽ ജനാധിപത്യ ചിന്ത എപ്പോഴും ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യം ഉണ്ടെങ്കിലേ സ്വാതന്ത്ര്യവും തുല്യതയുമുള്ളൂ. അഴിമതിയുടെ കറ പുരളാത്തവർക്ക് മാത്രം തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനും വിജയ് ആഹ്വാനം ചെയ്തു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.