ചെന്നൈ : തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തില്‍ സിപിഎമ്മിന് ആറ് സീറ്റ്. ഇതുസംബന്ധിച്ച് ഡിഎംകെയുമായി ധാരണപത്രത്തില്‍ ഒപ്പുവെച്ചു. ആറ് സീറ്റുകള്‍ കുറവാണെങ്കിലും സഖ്യത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണന്‍ പറഞ്ഞു.
മതവെറി പിടിച്ച ബിജെപിയും അണ്ണാഡിഎംകെയേയും തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിനൊപ്പം മത്സരിക്കുന്നതില്‍ തെറ്റില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം ജി രാമകൃഷ്ണന്‍ പ്രതികരിച്ചു. ഓരോ സംസ്ഥാനത്തും ഓരോ സാഹചര്യമാണ് ഉള്ളത്. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രചാരണം നടത്തുമെന്നും ജി രാമകൃഷ്ണന്‍ വ്യക്തമാക്കി.