ആറ് ദിവസത്തെ ലണ്ടന്‍ സന്ദര്‍ശനം പൂര്‍ത്തിയായി ; മുഖ്യമന്ത്രി വിജയ് ചെന്നൈയിലെത്തി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ആറ് ദിവസത്തെ ലണ്ടന്‍ സന്ദര്‍ശനത്തിന് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ചെന്നൈയിലെത്തി. രാവിലെ എട്ട് മണിയോടെയാണ് മുഖ്യമന്ത്രി ചെന്നൈ വിമാനത്താവളത്തില്‍ എത്തിയത്. നടന്‍ അജിത്തിന്റെ കാര്‍ റേസ് കാണാന്‍ മാത്രമാണ് മുഖ്യമന്ത്രി ലണ്ടനില്‍ പോയതെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാല്‍ 15,300 കോടി രൂപയുടെ നിക്ഷേപ സമാഹരണം നടന്നുവെന്നും ഇതു വഴി പതിനായിരത്തോളം പേര്‍ക്ക് ജോലി ലഭിക്കുമെന്നും സര്‍ക്കാര്‍ വാദിക്കുന്നു. സെപ്റ്റംബര്‍ പത്തിനാണ് മുഖ്യമന്ത്രി സി ജോസഫ് വിജയ് ലണ്ടനിലേയ്ക്ക് യാത്ര തിരിച്ചത്.

തമിഴ്‌നാട്ടിലെ നിക്ഷേപങ്ങള്‍ക്കായി വിവിധ കമ്പനികളുമായി കരാര്‍ ഒപ്പുവെയ്ക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ വിജയ് ആദ്യമെത്തിയത് നടന്‍ അജിത്തിന്റെ കാര്‍ റേസിങ് കാണാനായിരുന്നു. റേസ് ഫ്‌ളാഗ് ഓഫ് ചെയ്തതും സി ജോസഫ് വിജയ് തന്നെ. അതിനിടെ, നടി തൃഷക്കൊപ്പം റേസിങ് കാണുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. ഇതോടെയാണ് രൂക്ഷപ്രതികരണങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയത്. റേസിങ് കാണാന്‍ മാത്രമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനമെന്നും നിക്ഷേപ സമാഹരണത്തിനായി ഒരു ചര്‍ച്ചകളും നടന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. പിന്നീട് രണ്ടു ദിവസങ്ങളില്‍ വിവിധ കമ്പനികളുമായി മുഖ്യമന്ത്രി ധാരണാപത്രങ്ങള്‍ ഒപ്പിടുന്ന ചിത്രങ്ങള്‍ ടിവികെ പുറത്തുവിട്ടു. വിവിധ കമ്പനികളുമായി 15,300 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടുവെന്നും ഇതിലൂടെ പതിനായിരത്തില്‍ അധികം പേര്‍ക്ക് ജോലി ലഭിയ്ക്കുമെന്നും ടിവികെ സര്‍ക്കാര്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റിപ്പോര്‍ട്ടര്‍ ടിവിയിലെ എസ്‌ഐടി റെയ്ഡ് വാര്‍ത്ത നല്‍കിയതിന്റെ പ്രതികാര നടപടിയല്ലെന്ന് മുഖ്യമന്ത്രി

0
കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയിലെ എസ്‌ഐടി റെയ്ഡ് വാര്‍ത്ത നല്‍കിയതിന്റെ പ്രതികാര നടപടിയല്ലെന്ന്...

ബ്രിക്സ് ഉച്ചകോടി വൻ വിജയം, ലോകരാജ്യങ്ങൾക്ക് ഇന്ത്യക്ക് മേലുള്ള വിശ്വാസം വർദ്ധിക്കുന്നു ; പ്രധാനമന്ത്രി

0
ഡൽഹി : പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....

ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ് : ദാരാ സിങ്ങിന്റെ ജയിൽ മോചന ഹർജി...

0
ന്യൂഡൽഹി : ഓസ്‌ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ...

തൃപ്പൂണിത്തുറയിൽ സാമൂഹിക വിരുദ്ധർ ട്രാൻസ്ഫോർമറുകളിൽ നിന്ന് ഫ്യൂസുകൾ ഊരി

0
എറണാകുളം: തൃപ്പൂണിത്തുറയിൽ സാമൂഹിക വിരുദ്ധർ ട്രാൻസ്ഫോർമറുകളിൽ നിന്ന് ഫ്യൂസുകൾ ഊരി. വെള്ളക്കിനാവ്,...