കൊച്ചി : തമിഴ്നാട്ടില്‍ നിന്ന് മുട്ടയുമായി എത്തിയ ലോറി ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു . കോവിഡ് ബാധിച്ച ലോറി ഡ്രൈവര്‍ തമിഴ്നാട്ടില്‍ നിന്ന് മുട്ട കൊണ്ടുവന്ന് കൂത്താട്ടുകുളത്തെ മുട്ടക്കടയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹവും സഹായിയുമായി കോട്ടയത്തെ മറ്റൊരു വ്യാപാര സ്ഥാപനത്തിലേക്ക് പോയി. അവിടെ വെച്ച് അദ്ദേഹത്തിനു പനി ഉണ്ടാവുകയും കോട്ടയം മെഡിക്കല്‍ കോളജിലെത്തി സ്രവം പരിശോധിക്കുകയും ചെയ്തു. തുടര്‍ന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തമിഴ്നാട്ടില്‍ നിന്ന് മുട്ടയുമായി എത്തിയ ലോറി ഡ്രൈവര്‍ക്ക് കൊവിഡ് : കൂത്താട്ടുകുളത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു
RECENT NEWS
Advertisment