കാമുകിയെ കൂട്ടിക്കൊണ്ടുപോകാന്‍ തിരുവനന്തപുരത്തു നിന്നും വടകരയിലേക്ക് ആംബുലന്‍സുമായി യുവാക്കള്‍ ; മൂന്നുപേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ലോക്ക് ഡൗണിനിടെ ആംബുലന്‍സില്‍ യുവതിയെയും കൊണ്ട് ഒളിച്ചോടാനായി കോഴിക്കോട് എത്തിയ യുവാക്കള്‍ പോലീസ് പിടിയിലായി. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് വടകരയിലേക്ക് ആംബുലന്‍സിലെത്തിയ മൂന്ന് യുവാക്കളാണ് പോലീസ് പിടിയിലായത്. ഇവരില്‍ ഒരാളുടെ കാമുകിയായ വടകര സ്വദേശിനിയെ തിരുവന്തപുരത്തേക്ക് കൊണ്ടു പോകാനാണ് സംഘം എത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

ലോക്ക് ഡൗണ്‍ ആണെങ്കിലും ആംബുലന്‍സില്‍ സഞ്ചരിച്ചാല്‍ ആരും പിടികൂടില്ലെന്ന വിശ്വാസത്തിലാണ് യുവാക്കള്‍ ഈ സാഹസത്തിന് മുതിര്‍ന്നത്. എന്നാല്‍ വടകരയില്‍ വച്ചു പോലീസ് നടത്തിയ പരിശോധനയില്‍ ഇതര ജില്ലകളിലേക്ക് യാത്ര ചെയ്യാനുള്ള പാസ് അടക്കമുള്ള ഒരു രേഖകളും ഇവരുടെ കൈയില്‍ ഇല്ലെന്ന് കണ്ടെത്തി. ഇതോടെ യുവാക്കളെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുകയും പിന്നീട് കേസ് രജിസ്റ്റ‍ര്‍ ചെയ്യുകയുമായിരുന്നു. ലോക്ക് ഡൗണ്‍ ലംഘിച്ച്‌ ആംബുലന്‍സില്‍ യാത്ര ചെയ്തതിനാണു നിലവില്‍ ഇവര്‍ക്കെതിരെ വടകര പോലീസ് കേസെടുത്തിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...