ചെന്നൈ : തമിഴ്നാട്ടില്‍ നാലാമത്തെ മന്ത്രിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. തൊഴില്‍ വകുപ്പ് മന്ത്രി ഡോ. നിലോഫര്‍ കഫീലിനാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാന തലത്തില്‍ നടത്തിയ ചില പരിപാടികളില്‍ മന്ത്രി പങ്കെടുത്തിരുന്നു.
എട്ട് അണ്ണാഡിഎംകെ എംഎല്‍എമാര്‍ക്കും നാല് ഡിഎംകെ എംഎല്‍എമാര്‍ക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ഡിഎംകെ എംഎല്‍എ കോവിഡ് ബാധിച്ചു മരിച്ചു.
തമിഴ്നാട്ടില്‍ വ്യാഴാഴ്ച 4,549 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. 69 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ 1,56,369 പേരാണ് കോവിഡ് ചികില്‍സയിലുള്ളത്.