സ്വപ്‌ന മാത്രമല്ല ലക്ഷ്മി നായരും അരങ്ങത്തേക്ക് ; ശിവശങ്കറിനെ ചുറ്റിപ്പറ്റി കൂടുതല്‍ വിവാദങ്ങള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തല്‍. ലോ അക്കാഡമി ഉടമ ലക്ഷ്മി നായരുടെ സല്‍സാര്‍ ഹെതര്‍ ഫ്ളാറ്റ് സമുച്ചയത്തില്‍ റീബില്‍ഡ് കേരള പ്രളയാനന്തര പുനര്‍നിര്‍മ്മാണ പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ ഓഫീസ് വാടകയ്ക്കെടുത്തതും ശിവശങ്കറിന്റെ താത്പര്യത്തിന് വഴങ്ങിയാണെന്നാണ് റിപ്പോര്‍ട്ട്. ഈ ഫ്‌ളാറ്റ് തെരഞ്ഞെടുത്തതും  പരിഷ്‌ക്കരിക്കാനായി വന്‍ തുക ചെലവിട്ടതുമെല്ലാം വിവാദമായിരുന്നു.

ലോ അക്കാഡമിയുടെ പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച ശേഷം ഈ ട്രസ്റ്റിന്റെ പേരിലാണ് സെക്രട്ടേറിയറ്റിനു സമീപമുള്ള പുന്നന്‍ റോഡിന്റെ അരികില്‍ ഈ കെട്ടിടസമുച്ചയം നിര്‍മ്മിച്ചത്. ചട്ടവിരുദ്ധമായി നിര്‍മ്മിച്ചതെന്ന ആരോപണം നേരിടുന്ന ഫ്ലാറ്റില്‍ ഓഫിസ് എടുക്കരുതെന്ന് നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും ശിവശങ്കര്‍ ഇത് കാര്യമാക്കിയില്ല. തുടര്‍ന്ന് ലക്ഷങ്ങള്‍ പാട്ടത്തുക നല്‍കി ഫ്ലാറ്റ് എടുത്തു. ഇതിന് പകരമായാണ് ലക്ഷ്മി നായര്‍ ഇതേ കെട്ടിടത്തില്‍ ശിവശങ്കറിനു താമസിക്കാന്‍ ഫ്ളാറ്റ് നല്‍കിയതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...