തമിഴ്‌നാട്ടില്‍ 11കാരന് നേരെ ജാതി അധിക്ഷേപം ; പൊള്ളലേല്‍പ്പിക്കല്‍ – പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്‌നാട്ടില്‍ 11കാരന് നേരെ ജാതി അധിക്ഷേപം നടത്തുകയും ക്രൂരമായി പൊള്ളലേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പട്ടിക ജാതി, പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വില്ലുപുറം ജില്ലയിലെ തിണ്ടിവനത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആക്രമണത്തിനിരയായത്. ഇതേ സ്‌കൂളിലെ കുട്ടികളാണ് 11കാരന് നേരെ ക്രൂരത കാട്ടിയത്.

തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് 11 വയസ്സുള്ള കുട്ടി മുത്തശ്ശിയെ കാണാന്‍ വീട്ടില്‍ നിന്ന് പോയത്. പുറത്തും നെഞ്ചിലും തോളിലും പൊള്ളലേറ്റാണ് പിന്നീട് കുട്ടി വീട്ടിലേക്ക് തിരികെയെത്തിയത്. വീട്ടുകാര്‍ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ തീപിടിച്ച കുറ്റിക്കാട്ടിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനുപിന്നാലെയാണ് കുട്ടി സംഭവം പുറത്തു പറഞ്ഞത്.

തന്റെ സ്‌കൂളിലെ ഉയര്‍ന്ന രണ്ട് ജാതിയില്‍പെട്ട വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്‌തെന്ന് കുട്ടി മതാപിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് തീപിടിച്ച കുറ്റിക്കാട്ടിലേക്ക് തന്നെ തള്ളിയിടുകയായിരുന്നെന്നും കുട്ടി മാതാപിതാക്കളോട് പറഞ്ഞു. ഷര്‍ട്ടിന് തീപിടിച്ചതോടെ ദേഹത്ത് പൊള്ളലേറ്റ കുട്ടി ഓടി രക്ഷപെടുകയായിരുന്നു. കുട്ടിയുടെയും പിതാവിന്റെയും പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...