പാപ്പിനിശ്ശേരി: കെ.എസ്.ടി.പി റോഡിലെ പാപ്പിനിശ്ശേരി റെയില്‍വേ മേല്‍പാലത്തില്‍ ടാങ്കര്‍ ലോറിയും ചരക്കുലോറിയും കൂട്ടിയിടിച്ച് ടാങ്കര്‍ ലോറി ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്.ഞായറാഴ്ച രാവിലെ ആറിനാണ് അപകടം. അപകടത്തെ തുടര്‍ന്ന് പാപ്പിനിശ്ശേരി-പഴയങ്ങാടി കെ.എസ്.ടി.പി റോഡ് വഴിയുള്ള ഗതാഗതം മണിക്കൂറോളം തടസ്സപ്പെട്ടു. കാലിന് പരിക്കേറ്റ ഡ്രൈവര്‍ ചെന്നൈ സ്വദേശി ബാലകൃഷ്ണന്‍ (35) കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സ തേടി. മലപ്പുറത്ത് പാചകവാതകമെത്തിച്ച് മംഗളൂരുവിലേക്ക് മടങ്ങിയ ടാങ്കറും കാസര്‍കോടുനിന്നും കണ്ണൂരിലേക്ക് വരുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.ഓടിക്കൂടിയ നാട്ടുകാരും പാതയിലൂടെ കടന്നുപോവുകയായിരുന്ന മറ്റു വാഹന ഡ്രൈവര്‍മാരും ചേര്‍ന്നാണ് ടാങ്കര്‍ കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ ഏറെ പണിപ്പെട്ട് പുറത്തെത്തിച്ചത്.വളപട്ടണം ഖലാസികളും വളപട്ടണം പോലീസും നാട്ടുകാരുടെ സഹായത്തോടെ മണിക്കൂറുകളോളം പരിശ്രമിച്ചാണ് വാഹനങ്ങള്‍ പാലത്തില്‍നിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. കഴിഞ്ഞ ദിവസവും സ്‌കൂട്ടര്‍ യാത്രികര്‍ മേല്‍പാലത്തിലെ കുഴിയില്‍ വീണ് പരിക്കേറ്റിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























