മേൽപാലത്തിൽ ബൈക്കിൽ ടാങ്കർ ലോറി ഇടിച്ചു ; രണ്ട് പെണ്‍കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട് തിരുനെൽവേലിയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ബൈക്കിൽ സഞ്ചരിച്ചവരാണ് മരിച്ചത്. ബൈക്ക് ഓയിൽ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കണ്ണൻ (40), ഭാര്യാമാതാവ് ആണ്ടാൾ (66), മക്കളായ മാരീശ്വരി (14), സമീര (7) എന്നിവരാണ് മരിച്ചത്. തിരുനെൽവേലിയിലെ തച്ചനല്ലൂരിൽ മേൽപ്പാലത്തിലാണ് സംഭവം. വണ്ണാർപേട്ടയിലേക്ക് പോവുകയായിരുന്ന ബൈക്കിൽ എതിർ ദിശയിൽ വന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. നാല് പേരും റോഡിലേക്ക് തെറിച്ചുവീണു. നിമിഷങ്ങൾക്കകം നാലു പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർ പി കെ കെ സെന്തിൽ കുമാർ പറഞ്ഞു.

ടാങ്കർ ഡ്രൈവർ ഗണേശനെ അറസ്റ്റ് ചെയ്തു. ലോറി പിടിച്ചെടുക്കുകയും ചെയ്തു. തിരുനെൽവേലി സിറ്റി പോലീസ് കമ്മീഷണർ രൂപേഷ് കുമാർ മീണ അപകട സ്ഥലം പരിശോധിച്ചു. മൃതദേഹങ്ങൾ തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിരുനെൽവേലി സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു. തിരുനെൽവേലിയിൽ ഏകദേശം 27 സ്ഥലങ്ങൾ അപകട സാധ്യതയുള്ള മേഖലകളായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് കമ്മീഷണർ പറഞ്ഞു. ആ പ്രദേശങ്ങളിലെ അപകടങ്ങൾ തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. അതേസമയം അപകട മരണങ്ങളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷം 25 ശതമാനം കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...