അഖില കേരള തന്ത്രി മണ്ഡലത്തിന്റെ 12 ആം സംസ്ഥാന സമ്മേളനവും ആചാര്യ കുടുംബസംഗമവും -ഭാർഗ്ഗവം 2022 – നാളെ കൊല്ലം ഭാർഗ്ഗവ നഗരിയിൽ( ജില്ലാ കോ- ഓപ്പറേറ്റീവ് ബാങ്ക് ആഡിറ്റോറിയം ) നടക്കും. രാവിലെ 7 മണിക്ക് വേദ മന്ത്ര ഘോഷത്തോടെ സമ്മേളനത്തിന് തുടക്കമാകും. തുടർന്ന് 8 മണിക്ക് പ്രസിഡന്റ് പ്രൊഫ. നീലമന വി.ആർ.നമ്പൂതിരി ധ്വജാരോഹണം നടത്തി ആരംഭിക്കുന്ന സമ്മേളനത്തിൽ രക്ഷാധികാരി സുകൃതാചാര്യ ക്ടാക്കോട്ടില്ലം എസ്. നീലകണ്ഠൻ പോറ്റി ശങ്കരാചാര്യ ദീപ പ്രോജ്വലനവും ആലപ്പുഴ ജില്ലാ പ്രസിഡന്റ് പുത്തില്ലം നാരായണൻ നമ്പൂതിരി ഭാർഗ്ഗവാചാര്യ ദീപ പ്രോജ്വലനവും നിർവ്വഹിക്കും.
ജനറൽ സെക്രട്ടറി ക്ടാക്കോട്ടില്ലം എസ് രാധാകൃഷ്ണൻ പോറ്റി സ്വാഗതം ആശംസിക്കും. യോഗത്തിൽ വൈസ് പ്രസിഡന്റ് വാഴയിൽമഠം വി.എസ്. വിഷ്ണു നമ്പൂതിരി ആമുഖ പ്രഭാഷണം നടത്തും. നടുവിൽമഠം പൂജനീയ അച്യുത ഭാരതി സ്വാമിയാർ ഭദ്രദീപ പ്രോജ്വലനം നടത്തി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ എ.ഐ.ബി.എഫ് ചെയർമാൻ പ്രദീപ് ജ്യോതി, മുൻ കെ.ഡി.ആർ.ബി.ചെയർമാൻ അഡ്വ. എം.രാജഗോപാലൻ നായർ, എം.എൽ.എ എം.നൗഷാദ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ, കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, എസ്. ശ്രീജിത്ത് ഐ.പി.എസ്, കൗൺസിലർ അഡ്വ. എ.കെ. സവാദ്, പ്രമുഖ താന്ത്രിക ആചാര്യൻ മാരായ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, ക്ടാക്കോട്ടില്ലം നീലകണ്ഠൻ പോറ്റി, എം വി. സുബ്രഹ്മണ്യൻ നമ്പൂതിരി, പുത്തില്ലം നാരായണൻ നമ്പൂതിരി, മുൻ ശബരിമല മേൽശാന്തി എൻ.ബാലമുരളി എന്നിവർ വിശിഷ്ടാതിഥികളായി അനുഗ്രഹ പ്രഭാഷണം നടത്തും.
ശങ്കരര് ശങ്കരര് ഭദ്രദാസര്, ലാൽപ്രസാദ് ഭട്ടതിരി,നന്ദകുമാർ നമ്പൂതിരി, കുനി കേശവൻ നമ്പൂതിരി, ശ്രീകുമാരൻ നമ്പൂതിരി, മനോജ് നമ്പൂതിരി എന്നിവർ ആശംസകൾ അറിയിക്കും. ആചാര്യ പ്രമുഖരായ ക്ടാക്കോട് എസ്.രാധാ കൃഷ്ണൻ പോറ്റിക്ക് ” ധർമ്മശ്രേഷ്ഠ ” പുരസ്ക്കാരവും വാഴയിൽ മഠം എസ് വിഷ്ണു നമ്പൂതിരി, ഡോ. ദീലീപൻ നാരായണൻ നമ്പൂതിരി എൻ മഹാദേവൻ പോറ്റി എന്നിവർക്ക് പ്രവർത്തന രംഗത്തെ തിളങ്ങുന്ന പ്രവർത്തന മികവിന് “കർമ്മരത്ന ” പുരസ്ക്കാരവും താന്ത്രിക ആചാര്യൻമാരായ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിക്ക് “വാഴയിൽമഠം ശങ്കരൻ നമ്പൂതിരി സ്മൃതി ” പുരസ്ക്കാരവും
കുന്തിരിക്കുളത്തില്ലം വാമനൻ നമ്പൂതിരിക്ക് “വെങ്ങാട്ടൂർ ഈശ്വരൻ നമ്പൂതിരി സ്മൃതി പുരസ്ക്കാരവും ” നൽകി ആദരിക്കും.
തുടർന്ന് സിവിൽ സർവ്വീസ് പരീക്ഷയിൽ ഏറ്റവും ഉയർന്ന റാങ്ക് നേടിയ ദിലീപ് കൈനിക്കരയെ “പ്രയാർ ഗോപാലകൃഷ്ണൻ സ്മൃതി പുരസ്ക്കാരം ” നൽകി അനുമോദിക്കും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആചാര്യന്മാർ, എസ്എസ്എൽസി, പ്ലസ് ടു , ബിരുദം, ബിരുദാനന്തര ബിരുദം , പിഎച്ച്ഡി , ഐഎഎസ് തുടങ്ങിയ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ, കൂടാതെ കലാ-കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ച്ചവച്ചവരെയും തന്ത്രി മണ്ഡല വിദ്യാപീഠം 2022 ൽ നടത്തിയ പൂജാ വിശാരദ് , തന്ത്ര പ്രവേശിക, ജ്യോതിഷ പ്രവേശിക, ജ്യോതിഷ വിശാരദ് , വാസ്തു പ്രവേശിക പരീക്ഷകളിൽ റാങ്ക് നേടിയവരെയും അനുമോദിക്കും. വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നുണ്ട്. ജോയിന്റ് സെക്രട്ടറി കെ.പി. വിഷ്ണു നമ്പൂതിരി കൃതജ്ഞത അറിയിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033