എലിമുള്ളുംപ്ലാക്കലിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്ക് മഴവെള്ളം ഒഴുക്കി വിടുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ പത്താം വാർഡായ എലിമുള്ളുംപ്ലാക്കലിൽ സ്വകാര്യവ്യക്തിയുടെ പറമ്പിലേക്ക് മഴവെള്ളം ചാല് നിർമ്മിച്ച് ഒഴുക്കി വിട്ടസംഭവത്തിൽ വീട്ടുടമ കോന്നി തഹൽസീദാർക്കും തണ്ണിത്തോട് പോലീസിലും വില്ലേജ് ഓഫീസർക്കും പരാതി നൽകി. സി പി ഐ തണ്ണിത്തോട് ലോക്കൽ കമ്മിറ്റി അംഗം എലിമുള്ളുംപ്ലാക്കൽ ചാങ്ങവിളയിൽ വീട്ടിൽ സി കെ ലാൽകുമാറിന്റെ ഭൂമിയിലേക്കാണ് അനിഴം വീട്ടിൽ വിനോജ് എന്നയാൾ ചാൽനിർമ്മിച്ച് വെള്ളം ഒഴുക്കി വിട്ടത്. മുൻപും ഇത്തരത്തിൽ വെള്ളം ഒഴുക്കി വിട്ടതിനെ തുടർന്ന് ലാൽകുമാറിന്റെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് പോയിരുന്നു.

വിഷയത്തിൽ റവന്യു വകുപ്പിനും തണ്ണിത്തോട് പോലീസിലും നൽകിയ പരാതിയെ തുടർന്ന് ബന്ധപ്പെട്ട അധികൃതർ സ്ഥലത്ത് എത്തുകയും നിർമാണ പ്രവർത്തനങ്ങൾ നിർത്തി വെക്കുകയും ചെയ്തിരുന്നു. എന്നാൽ അടുത്ത ദിവസം തന്നെ ഇവർ വീണ്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനെ തുടർന്ന് പോലീസും വില്ലേജ് അധികൃതരും സ്ഥലത്ത് എത്തി വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെപ്പിച്ചു.

അനധികൃതമായ നിർമ്മാണ പ്രവർത്തനങ്ങൾ ചോദ്യം ചെയ്തതിനെ തുടർന്ന് ആളുകളെ വിട്ട് ലാൽ കുമാറിനെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മഴക്കാലത്ത് സമീപത്തെ പള്ളിയുടെ ഭാഗത്ത് നിന്നും വളരെ ശക്തമായ രീതിയിൽ വെള്ളം ഒഴുകി ഇറങ്ങുന്ന ഇവിടെ സമീപ പ്രദേശത്തെ വീടുകൾക്കും ഈ കെട്ട് ഭീഷണിയാകുന്നതായി പരാതിയുണ്ട്. പരിസരത്തെ മറ്റ് കുടുംബങ്ങളും വിഷയത്തിൽ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകുവാൻ ഒരുങ്ങുകയാണിപ്പോൾ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിയിൽ തിരുത്തൽ വേണം; മുഖ്യമന്ത്രിക്ക് കത്തുമായി വി...

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിൽ തിരുത്തല്‍ വേണമെന്ന്...

അന്താരാഷ്ട്ര യോഗാ ദിനം ; ജില്ലാ പോലീസ് ആസ്ഥാനത്ത് യോഗ പരിശീലനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ...

യുവാക്കൾ രാഷ്ട്രീയം സംസാരിക്കുകയും രാഷ്ട്രീയത്തിൽ ഇടപെടുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത : ഡോ.കെ സി...

0
കോട്ടയം: ഇന്ന് രാജ്യം തൊഴിലില്ലായ്‌മയുടെയും വർഗീയതയുടെയും ഫാസിസത്തിന്റെയും നടുവിലൂടെ കടന്ന് പോവുകയാണെന്ന്...

​’പ്രധാനെ മാറ്റൂ, അല്ലെങ്കിൽ ചരിത്രം കണ്ട ഏറ്റവും കഴിവുകെട്ട പ്രധാനമന്ത്രിയാകൂ’ ; നരേന്ദ്ര മോദിക്കെതിരെ...

0
ന്യൂഡല്‍ഹി: മോദിക്കെതിരെ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...