പൂച്ചക്കുളത്ത് പുലിയെ കുടുക്കുവാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : പുലിപ്പേടി നിലനിൽക്കുന്ന തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ പൂച്ചക്കുളത്ത് പുലിയെ കുടുക്കുവാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. ഗുരുനാഥൻമണ്ണ് ഫോറെസ്റ്റേഷൻ അധികൃതർ ആണ് സ്ഥലത്ത് കൂട് സ്ഥാപിച്ചത്. പ്രദേശത്തെ ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്നാണ് കൂട് സ്ഥാപിക്കുവാൻ വനം വകുപ്പ് തീരുമാനിച്ചത്.

ചിറ്റാറിൽ നിന്നും ഉച്ചയോടെ എത്തിച്ച കൂട് പ്രദേശത്ത് അനില ഭവനം അനിൽകുമാറിന്റെ നായയെ പുലി പിടിച്ച ഭാഗത്ത് സ്ഥാപിക്കുകയായിരുന്നു. ആഴ്ചകൾക്ക് മുൻപാണ് പൂച്ചക്കുളം അനിലാ ഭവനം അനിൽകുമാറിന്റെ കൃഷിയിടത്തിലെ കാവൽ പുരയിൽ നിന്നും അനിൽ കുമാർ നോക്കി നിൽക്കേ പുലി വളർത്ത് നായയെ പിടികൂടുന്നത്. ഇതിനെ തുടർന്ന് പ്രദേശത്തെ ജനങ്ങൾ വലിയ ഭീതിയിലായിരുന്നു

വിഷയം വനപാലകരെ അറിയിച്ചിരുന്നു എങ്കിലും സ്ഥലത്ത് എത്തിയ വനപാലകർ പ്രദേശത്ത് കൂടോ ക്യാമറയോ സ്ഥാപിക്കുവാൻ തയ്യാറായില്ല. തുടർന്ന് നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ചുവെങ്കിലും ക്യാമറയിൽ പുലിയുടെ ചിത്രങ്ങൾ പതിഞ്ഞില്ല. എന്നാൽ പ്രദേശവാസികളായ നിരവധി ആളുകൾ പിന്നീട് പുലിയെ കാണുകയും ചെയ്തതോടെ വലിയ ഭീതിയിലായിരുന്നു ജനങ്ങൾ.

പ്രദേശത്തെ ടാപ്പിംഗ് തൊഴിലാളികൾ ഉൾപ്പെടെ പുലിയുടെ മുരൾച്ച കേൾക്കുകയും പുലിയെ കാണുകയും ചെയ്തതോടെ പ്രദേശവാസികൾ കൂടുതൽ ഭീതിയിലായി. പുലിയെ കുടുക്കുന്നതിന് ലഭിക്കേണ്ട അനുമതികൾ കൃത്യ സമയത്ത് ലഭിക്കാതെയിരുന്നതും കൂട് സ്ഥാപിക്കുന്നതിൽ കാലതാമസം നേരിട്ടു. പ്രദേശത്ത് മുൻപും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു എന്നും നിരവധി വളർത്തുനായകളെ പുലി കൊന്നിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. വനം വകുപ്പ് പ്രദേശത്ത് സ്ഥാപിച്ച സൗരോർജ്ജ വേലികൾ പ്രവർത്തന ക്ഷമമല്ലാത്തത് നാട്ടിലേക്ക് വന്യ മൃഗങ്ങൾ ഇറങ്ങുന്നതിന് കാരണമാകുന്നു എന്ന് പ്രദേശവാസികൾ പറയുന്നു.ഇതിന്റെ ബാറ്ററി തകരാർ പരിഹരിക്കാൻ കൊണ്ടുപോയതിന് ശേഷം ഇത് തിരികെ കൊണ്ടുവന്നിട്ടില്ല എന്നതാണ് നാട്ടുകാരുടെ ആക്ഷേപം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി

0
ഇടുക്കി: സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി. ആളുകൾ...

വിദ്യാർഥിയുടെ ആത്മഹത്യ : അനുനയ നീക്കം പാളി ; കോതമംഗലം എംഎ കോളേജിൽ പ്രതിഷേധം...

0
കൊച്ചി : കോതമംഗലത്ത് എഞ്ചിനീയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...