സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി. ആളുകൾ അറിയാതെ അടിമാലി ശാഖയിൽ നിന്നും വ്യാപകമായി വായ്പകൾ എടുത്തു. സോഫ്റ്റ്‌വെയറിൽ ഉണ്ടായ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഫിനാൻസ് സ്ഥാപനത്തിന്റെ വിശദീകരണം. കഴിഞ്ഞ രണ്ടു മാസത്തിനിടെയാണ് ആളുകൾ അറിയാതെ വ്യാപകമായി ലോണുകൾ എടുത്തിരിക്കുന്നതെന്നാണ് പരാതി. നിലവിൽ ഒരു ലോൺ ഉള്ള ആൾക്ക് അവരറിയാതെ തന്നെ മറ്റ് രണ്ട് ലോണുകൾ കൂടി എടുത്തതായി കാണിക്കുന്നു.

ലോൺ എടുക്കാത്തവർക്കും, ഗ്യാരണ്ടറായി നിന്നവർക്കും ഉൾപ്പെടെ ലോൺ ഉണ്ട്. സിബിൽ സ്‌കോർ കൂടിയവരുടെ പേരിൽ ലോൺ എടുത്ത് സിബിൽ കുറഞ്ഞവർക്ക് നൽകി എന്നാണ് പരാതി. സോഫ്റ്റ്‌വെയർ തകരാറും ഡാറ്റ എൻട്രിയിൽ ഉണ്ടായ പിഴവുമാണ് പ്രശ്നത്തിന് കാരണമെന്നും ഉടൻ പരിഹരിക്കും എന്നുമാണ് ഫിനാൻസ് അധികൃതരുടെ ന്യായീകരണം. അടിമാലി ശാഖയിലെ പ്രതിഷേധത്തിന് പിന്നാലെ പോലീസ് എത്തി ജീവനക്കാരെ മാറ്റി. പ്രശ്നം പരിഹരിച്ചതിനുശേഷം മാത്രം ഫിനാൻസ് സ്ഥാപനം തുറന്നാൽ മതി എന്നാണ് നിർദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...