നരേന്ദ്ര ധബോൽക്കർ വധക്കേസ് ; സച്ചിൻ അന്ദൂരെയ്ക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

മുംബൈ : പ്രമുഖ യുക്തിവാദിയും സാമൂഹ്യപ്രവർത്തകനുമായ ഡോ. നരേന്ദ്ര ധബോൽക്കറിന്‍റെ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സച്ചിൻ അന്ദൂരെയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് സാരംഗ് കൊത്ത്വാൾ, ജസ്റ്റിസ് രഞ്ജിത് സിൻഹ ഭോൺസ്ലെ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചതും ശിക്ഷാവിധി താൽക്കാലികമായി റദ്ദ് ചെയ്തതും. കമ്മ്യൂണിസ്റ്റ് നേതാവും യുക്തിവാദിയുമായ ഗോവിന്ദ് പൻസാരെ വധക്കേസിലും സച്ചിൻ അന്ദൂരെ പ്രതിയാണ്. ഈ കേസിലും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഈ കേസിൽ ശിക്ഷിക്കപ്പെട്ട മറ്റൊരു പ്രതിയായ ശരദ് കലാസ്കർക്ക് 2026 ഏപ്രിലിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ ആനുകൂല്യം മുൻനിർത്തിയാണ് അന്ദൂരെയ്ക്കും കോടതി ജാമ്യം നൽകിയത്.

50,000 രൂപയുടെ സ്വന്തം ജാമ്യത്തിലാണ് ജാമ്യം. ഡോ. നരേന്ദ്ര ധബോൽക്കർ 2013 ഓഗസ്റ്റ് 20-ന് പൂനെയിൽ പ്രഭാതസവാരിക്കിടെയാണ് വെടിയേറ്റു കൊല്ലപ്പെടുകയായിരുന്നു. സിബിഐ അന്വേഷിച്ച ഈ കേസിൽ 2024 മേയ് 10-നാണ് പൂനെയിലെ പ്രത്യേക കോടതി സച്ചിൻ അന്ദൂരെ, ശരദ് കലാസ്കർ എന്നിവർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. കേസിലുൾപ്പെട്ട മറ്റ് മൂന്ന് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ അന്ന് കോടതി വെറുതെ വിട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു : പീക്ക് സമയത്ത് 5000 മെഗാവാട്ടിന് ...

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു. ഇന്നലെ ഉപയോഗിച്ചത്...

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം ; അടിമലത്തുറയിൽ രണ്ടുപേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തലസ്ഥാനത്ത് വിവിധയിടങ്ങളിലായി തെരുവുനായ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം അടിമലത്തുറയിൽ...

കമ്യൂണിറ്റി ബാറ്ററി സിസ്റ്റം നടപ്പാക്കുമെന്ന് മന്ത്രി സണ്ണി ജോസഫ് ; വീടുകളിൽ നിന്ന് വൈദ്യുതി...

0
തിരുവനന്തപുരം: രാത്രികാലങ്ങളിൽ വീടുകളിൽ സംഭരിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് തിരിച്ചുനൽകിയാൽ മികച്ച തുക...

പത്മാകഫേ ഉദ്ഘാടനത്തിൽ വിമർശനവുമായി ഗണേഷ് കുമാർ

0
കൊല്ലം: പുനലൂരിൽ ഇന്ന് നടക്കുന്ന എൻഎസ്എസിന്റെ പത്മാകഫേ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിമർശനവുമായി...