സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു : പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തിയതായി റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു. ഇന്നലെ ഉപയോഗിച്ചത് 96.40 ദശലക്ഷം യൂണിറ്റ്. തുടർച്ചയായ രണ്ടാം ദിവസവും പീക്ക് സമയത്ത് വൈദ്യുതി ഉപഭോഗം 5000 മെഗാവാട്ടിന് മുകളിലെത്തി. വൈദ്യുതി പ്രതിസന്ധിയിൽ ജനം വലയുകയാണ്. ഈ മാസം പവർകട്ട് തുടരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. വൈകിട്ടുള്ള സമയങ്ങളിൽ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്നാണ് കെഎസ്ഇബി യുടെ ആഹ്വാനം. പ്രതിസന്ധി രൂക്ഷമായിരിക്കെ, ഉയർന്ന വിലക്ക് ഒക്ടോബർ മുതൽ മെയ് വരെ ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. എങ്കിലും ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് പരിഹാരമാകില്ല. വൈദ്യുതി പ്രതിസന്ധിയിൽ സംസ്ഥാനത്ത് രാഷ്ട്രീയ വാക്പോരും പ്രതിഷേധങ്ങളും കടുക്കുകയാണ്. പഴയകാലം ഓർമ്മിപ്പിക്കുന്ന വിധമാണ് പ്രതിഷേധങ്ങളിൽ പലതും. വൈദ്യുതി നിയന്ത്രണം വന്നതോടെ നഗരങ്ങൾ ഇരുട്ടിലാണ്.

വൈദ്യുതി ഉത്പാദനം കുറഞ്ഞതും ഉപഭോഗം കൂടിയതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യം പറയുന്നത്. കേരളത്തിൽ പുതിയ വൈദ്യുത പദ്ധതികൾ വരേണ്ട സമയം അതിക്രമിച്ചെന്നും , മാർക്കറ്റിൽ പോയി പച്ചക്കറി വാങ്ങുന്നത് പോലെയല്ല വൈദ്യുതി വാങ്ങുന്നതെന്നും എം ജി രാജമാണിക്യം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താത്കാലിക അധ്യാപക നിയമനത്തിന് ഇനിമുതൽ പോലീസ് ക്ലിയറൻസ് നിർബന്ധം

0
മലപ്പുറം : സർക്കാർ സ്‌കൂളുകളിൽ അധ്യാപകനിയ മനങ്ങൾ ഉൾപ്പെടെ എല്ലാ താത്കാലിക...

യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന് പരാതി ; നാലു പേർ പിടിയിൽ

0
കോഴിക്കോട്: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ കോഴിക്കോട് പേരാമ്പ്രയിൽ നാല്...

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം ; അടിമലത്തുറയിൽ രണ്ടുപേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തലസ്ഥാനത്ത് വിവിധയിടങ്ങളിലായി തെരുവുനായ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം അടിമലത്തുറയിൽ...

കമ്യൂണിറ്റി ബാറ്ററി സിസ്റ്റം നടപ്പാക്കുമെന്ന് മന്ത്രി സണ്ണി ജോസഫ് ; വീടുകളിൽ നിന്ന് വൈദ്യുതി...

0
തിരുവനന്തപുരം: രാത്രികാലങ്ങളിൽ വീടുകളിൽ സംഭരിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് തിരിച്ചുനൽകിയാൽ മികച്ച തുക...