താത്കാലിക അധ്യാപക നിയമനത്തിന് ഇനിമുതൽ പോലീസ് ക്ലിയറൻസ് നിർബന്ധം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സർക്കാർ സ്‌കൂളുകളിൽ അധ്യാപകനിയ മനങ്ങൾ ഉൾപ്പെടെ എല്ലാ താത്കാലിക നിയമനങ്ങൾക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. നേരത്തേതന്നെ ഈ നിർദേശം ഉണ്ടായിരുന്നെങ്കിലും താത്കാലികനിയമനങ്ങളിൽ അത് പൊതുവേ പരിഗണിക്കപ്പെട്ടിരുന്നില്ല. ഈ ഉത്തരവ് കർശനമായി പാലിക്കണമെന്നാണ് ഇപ്പോൾ നിർദേശം നൽകിയിട്ടുള്ളത്. വടകരയിൽ അധ്യാപകർ എംഡിഎംഎ കേസിൽ ഉൾപ്പെട്ട പശ്ചാത്തലത്തിലാണ് പോലീസ് സർട്ടിഫിക്കറ്റ് കർശനമാക്കുന്നത്. താത്കാലിക അധ്യാപകരെ നിയമിക്കാനായി സ്‌കൂളുകൾ നൽകുന്ന പരസ്യങ്ങളിലും അറിയിപ്പുകളിലും ‘പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം’ എന്ന് പ്രത്യേകം രേഖപ്പെടുത്താനും നിർദേശമുണ്ട്. സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിലും കൂടുതൽ ചിട്ടകൾ നിർദേശിച്ചിട്ടുണ്ട്.

വിദ്യാഭ്യാസവകുപ്പിലെ ഓഫീസുകളിലും സ്‌കൂളുകളിലും ബാങ്ക് ഇടപാടുകൾ നടത്താൻ സ്ഥിരം ജീവനക്കാരെമാത്രമേ ചുമതലപ്പെടുത്താവൂ. അതിന് ഉത്തരവാദപ്പെട്ട ഒരാളുണ്ടാകണമെന്നും എടുത്തുപറയുന്നു. ബാങ്ക് അക്കൗണ്ടുകൾ എല്ലാമാസത്തെയും അവസാന പ്രവൃത്തിദിവസം പരിശോധിച്ച്, കൃത്യത ഉറപ്പുവരുത്തി ഓഫീസ് മേധാവി സാക്ഷ്യപ്പെടുത്തണം. സ്ഥാപനമേധാവിയുടെ ഔദ്യോഗിക മൊബൈൽഫോൺ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നും നിർദേശിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംബിബിഎസ് സീറ്റുകൾ വർധിപ്പിച്ച് എൻ.എം.സി ; കേരളത്തിന് 300 പുതിയ സീറ്റുകൾ

0
ന്യൂഡൽഹി : രാജ്യത്തൊട്ടാകെ 13,186 അധിക എം.ബി.ബി.എസ് സീറ്റുകൾക്ക് അനുമതി നൽകി...

ഇന്ത്യ-ചൈന ഉഭയകക്ഷി ചർച്ച ; പരസ്പരവിജയത്തിന് അഭിപ്രായവ്യത്യാസങ്ങൾ ഉചിതമായ രീതിയിൽ പരിഹരിക്കണമെന്ന് ചൈന

0
ഡ‍ൽഹി : ഇന്ത്യ ചൈന ഉഭയകക്ഷി ചർച്ചയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉചിതമായ രീതിയിൽ...

രാജ്യത്തെ 59 താപവൈദ്യുത നിലയങ്ങളിലും കൽക്കരി ക്ഷാമം രൂക്ഷം ; കേരളത്തിൽ ഉപഭോഗം കുതിച്ചുയർന്നു

0
ഡൽഹി : രാജ്യത്തെ മൂന്നിലൊന്ന് കൽക്കരി നിലയങ്ങളിലും താപവൈദ്യുതി ഉൽപ്പാദനത്തിന് ആവശ്യമായ...

യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന് പരാതി ; നാലു പേർ പിടിയിൽ

0
കോഴിക്കോട്: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ കോഴിക്കോട് പേരാമ്പ്രയിൽ നാല്...