എംബിബിഎസ് സീറ്റുകൾ വർധിപ്പിച്ച് എൻ.എം.സി ; കേരളത്തിന് 300 പുതിയ സീറ്റുകൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്തൊട്ടാകെ 13,186 അധിക എം.ബി.ബി.എസ് സീറ്റുകൾക്ക് അനുമതി നൽകി ദേശീയ മെഡിക്കൽ കമ്മീഷൻ. ഇതോടെ രാജ്യത്തെ 836 മെഡിക്കൽ കോളേജുകളിലായി ആകെ എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണം 1,40,214 ആയി ഉയർന്നു. ഇതിൽ 445 സർക്കാർ മെഡിക്കൽ കോളേജുകളിലായി 2,786 സീറ്റുകൾ വർധിപ്പിച്ച് ആകെ സർക്കാർ സീറ്റുകൾ 63,971 ആയി. 391 സ്വകാര്യ മെഡിക്കൽ കോളേജുകളിലായി 10,400 സീറ്റുകൾ വർധിച്ച് ആകെ സ്വകാര്യ സീറ്റുകൾ 76,243 ആയി മാറിയതായും എൻ.എം.സി പുറത്തുവിട്ട സീറ്റ് മാട്രിക്സിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളിൽ 1,650 അധിക സീറ്റുകളോടെ കർണാടകയാണ് പട്ടികയിൽ ഒന്നാമത്. 76 മെഡിക്കൽ കോളേജുകളിലായി ആകെ 15,745 സീറ്റുകളുണ്ട്. 1,250 പുതിയ സീറ്റുകളുമായി തമിഴ്‌നാടും (ആകെ 14,299 സീറ്റുകൾ), 1,240 സീറ്റുകൾ വർധിപ്പിച്ച് ബിഹാറും, 1,200 സീറ്റുകൾ വർദ്ധിപ്പിച്ച് ഉത്തർപ്രദേശും തൊട്ടുപിന്നിലുണ്ട്.

കേരളത്തിൽ ആകെ 300 പുതിയ എം.ബി.ബി.എസ് സീറ്റുകളാണ് വർധിപ്പിച്ചത്. ഈ വർധനവ് പൂർണ്ണമായും സ്വകാര്യ മെഡിക്കൽ കോളേജുകളിലാണ് ഉണ്ടായിട്ടുള്ളത്. സ്വകാര്യ മേഖലയിലെ 22 കോളേജുകളിലായി ആകെ സീറ്റുകൾ 3,899 ആയി ഉയർന്നു. സംസ്ഥാനത്തെ 14 സർക്കാർ മെഡിക്കൽ കോളേജുകളിൽ പുതിയ സീറ്റുകളൊന്നും അനുവദിച്ചിട്ടില്ലെങ്കിലും നിലവിലുള്ള 1,855 സീറ്റുകൾ പുതുക്കി നൽകിയിട്ടുണ്ട്. ഇതോടെ കേരളത്തിലെ 36 മെഡിക്കൽ കോളേജുകളിലായി (സർക്കാർ, സ്വകാര്യ മേഖലകൾ ഉൾപ്പെടെ) ആകെ എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണം 5,754 ആയി.

കൗൺസിലിങ് നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി കോളേജുകൾ തങ്ങളുടെ വിവരങ്ങൾ പരിശോധിക്കണമെന്നും സീറ്റ് മാട്രിക്സിൽ വ്യതിയാനങ്ങൾ കണ്ടാൽ മെഡിക്കൽ അസസ്മെന്റ് ആൻഡ് റേറ്റിങ് ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. അനുവദിച്ച പരിധിക്കപ്പുറം വിദ്യാർഥികൾക്ക് പ്രവേശനം നൽകിയാൽ 2019-ലെ എൻ.എം.സി ആക്ട് പ്രകാരം കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും എൻ.എം.സി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരട് പോലീസ് സ്റ്റേഷനിൽ എംഡിഎംഎ കേസ് പ്രതിയുടെ ആക്രമണം ; മൂന്ന് പോലീസുകാർക്ക് പരിക്ക്

0
കൊച്ചി: മരട് പോലീസ് സ്റ്റേഷനിൽ എംഡിഎംഎ കേസിലെ പ്രതിയുടെ അതിക്രമത്തിൽ മൂന്ന്...

ഗ്വാങ്‌ജോയിൽ നിന്ന് ഡൽഹിയിലേക്ക് നേരിട്ട് വിമാന സർവീസ് നടത്തും ; പ്രഖ്യാപനവുമായി ചൈന സതേൺ...

0
ന്യൂഡൽഹി : ചൈനീസ് നഗരമായ ഗ്വാങ്‌ജോയിൽ നിന്ന് ഡൽഹിയിലേക്ക് നേരിട്ട് വിമാന...

ഇന്ത്യ-ചൈന ഉഭയകക്ഷി ചർച്ച ; പരസ്പരവിജയത്തിന് അഭിപ്രായവ്യത്യാസങ്ങൾ ഉചിതമായ രീതിയിൽ പരിഹരിക്കണമെന്ന് ചൈന

0
ഡ‍ൽഹി : ഇന്ത്യ ചൈന ഉഭയകക്ഷി ചർച്ചയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉചിതമായ രീതിയിൽ...

രാജ്യത്തെ 59 താപവൈദ്യുത നിലയങ്ങളിലും കൽക്കരി ക്ഷാമം രൂക്ഷം ; കേരളത്തിൽ ഉപഭോഗം കുതിച്ചുയർന്നു

0
ഡൽഹി : രാജ്യത്തെ മൂന്നിലൊന്ന് കൽക്കരി നിലയങ്ങളിലും താപവൈദ്യുതി ഉൽപ്പാദനത്തിന് ആവശ്യമായ...