തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം ; അടിമലത്തുറയിൽ രണ്ടുപേർക്ക് കടിയേറ്റു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തലസ്ഥാനത്ത് വിവിധയിടങ്ങളിലായി തെരുവുനായ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം അടിമലത്തുറയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. അടിമലത്തുറ സ്വദേശികളായ ബെനഡിക്‌ട് (38), നിഷാന്ത (36) എന്നിവർക്കാണ് കടിയേറ്റത്. റോഡിലൂടെ നടന്നുപോകവെ യാതൊരു പ്രകോപനവുമില്ലാതെ നായ ഇരുവരെയും ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കടിയേറ്റവർ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കോട്ടുകാൽ പഞ്ചായത്തിലെ ശ്രീനാരായണപുരം വാർഡിൽ പേവിഷബാധയുള്ള നായയെ കണ്ടെത്തിയത് പ്രദേശത്ത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഈ നായയെ നാട്ടുകാർ തല്ലിക്കൊന്നു. മറ്റ് തെരുവുനായ്ക്കൾക്കും ഇതിന്റെ കടിയേറ്റിട്ടുണ്ടാകാമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ പ്രദേശം കേന്ദ്രീകരിച്ച് ഊർജിത പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം ആരംഭിച്ചു.

തെരുവുനായ്ക്കളെ പിടികൂടി പാർപ്പിക്കുന്നതിനായി പ്രത്യേക ഷെൽറ്റർ സംവിധാനം സ്ഥാപിക്കാനും പഞ്ചായത്ത് നടപടിയെടുക്കുകയാണ്. കഴിഞ്ഞ ദിവസം വക്കത്ത് നടന്ന തെരുവുനായ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. കല്ലറ മുതുവിളയിലും സമീപ പ്രദേശങ്ങളിലുമായി മൂന്ന് പേർക്കും കടിയേറ്റിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കമ്യൂണിറ്റി ബാറ്ററി സിസ്റ്റം നടപ്പാക്കുമെന്ന് മന്ത്രി സണ്ണി ജോസഫ് ; വീടുകളിൽ നിന്ന് വൈദ്യുതി...

0
തിരുവനന്തപുരം: രാത്രികാലങ്ങളിൽ വീടുകളിൽ സംഭരിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് തിരിച്ചുനൽകിയാൽ മികച്ച തുക...

പത്മാകഫേ ഉദ്ഘാടനത്തിൽ വിമർശനവുമായി ഗണേഷ് കുമാർ

0
കൊല്ലം: പുനലൂരിൽ ഇന്ന് നടക്കുന്ന എൻഎസ്എസിന്റെ പത്മാകഫേ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിമർശനവുമായി...

ഓട്ടോ ഡ്രൈവറുടെ മൃതദേഹം റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ

0
ആലപ്പുഴ : ഓട്ടോ ഡ്രൈവറുടെ മൃതദേഹം റോഡിന് മധ്യത്തിലായി കത്തിക്കരിഞ്ഞ നിലയിൽ...

ദിവസങ്ങൾക്ക് ശേഷം ചാഞ്ചാട്ടമില്ലാതെ സ്വർണ വില

0
തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങളായി ചാഞ്ചാട്ടം തുടർന്നിരുന്ന സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. നിലവിൽ...