വാഹന പരിശോധനയുടെ പേരില്‍ റാന്നി ജോയിന്റ് ആര്‍.റ്റി.ഓ യുവാവിനെ അധിക്ഷേപിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വാഹന പരിശോധനയുടെ പേരില്‍ യുവാവിനെ റാന്നി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അധിക്ഷേപിച്ചതായി പരാതി. റാന്നിയില്‍ ഓട്ടോ മൊബൈല്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന കുമ്പഴ സ്വദേശി എബിന്‍സ് രാംകുമാര്‍ ആണ് റാന്നി ജോയിന്റ് ആര്‍.റ്റി.ഓ യുടെ അധിക്ഷേപത്തിന് ഇരയായത്. റാന്നി പേട്ട ജംഗ്ഷനില്‍ വെച്ചാണ്‌ സംഭവം നടന്നത്. കമ്പനിയിലെ കാറുമായി റോഡ്‌ ടെസ്റ്റിന് പോയ യുവാവിനെ റോഡില്‍ എതിര്‍വശത്ത് നിന്നിരുന്ന ജോയിന്റ് ആര്‍.റ്റി.ഓ കൈ ഉയര്‍ത്തി കാണിക്കുകയായിരുന്നു. സാധാരണ രീതിയില്‍ ഇടത് വശത്ത് നിന്നാണ് പരിശോധന ഉദ്യോഗസ്ഥന്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുന്നത് എന്നതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടത്‌ യുവാവിന് മനസിലായില്ല.

എം.വി.ഡി വാഹനം റോഡ്‌ മറികടക്കാനാണ് ഇങ്ങനെ ചെയ്തത് എന്ന് കരുതി യുവാവ് ഓടിച്ചിരുന്ന വാഹനത്തില്‍ മുന്നോട്ട് പോവുകയും ചെയ്തു. എന്നാല്‍ തിരികെ വര്‍ക്ഷോപ്പിലെത്തിയ യുവാവിന്റെ ഫോണിലേക്ക് ജോയിന്റ് ആര്‍.റ്റി.ഓ ഓഫീസില്‍ നിന്നും വിളിക്കുകയും വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താന്‍ തയ്യാറാകാത്തതിനാല്‍ യുവാവ് ഓഫീസില്‍ ഹാജരാകണമെന്നും അറിയിച്ചു. തുടര്‍ന്ന് വാഹനവുമായി റാന്നി ജോയിന്റ് ആര്‍.റ്റി.ഓ ഓഫീസില്‍ എത്തിയ യുവാവിനെ കാത്തിരുന്നത് വലിയ അധിക്ഷേപമായിരുന്നു.

റാന്നി എം.വി.ഡി വാഹനത്തിന്റെ ഡ്രൈവര്‍ വളരെ മോശമായ രീതിയില്‍ യുവാവിനോട് സംസാരിച്ചതായാണ് പരാതി ഉയരുന്നത്. പിന്നീട് ജോയിന്റ് ആര്‍.റ്റി.ഓ യുവാവിന്റെ ലൈസെന്‍സ് റദ്ദ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവാവിന്റെ ഭാഗത്ത് നിന്നും തെറ്റ് സംഭവിച്ചതായി എഴുതി നല്‍കുവാനും റാന്നി ജോയിന്റ് ആര്‍.റ്റി.ഓ ആവശ്യപ്പെട്ടെങ്കിലും യുവാവ് ഇതിന് തയ്യാറായില്ല. റാന്നി ജോയിന്റ് ആര്‍.റ്റി.ഓ യുടെ ഈ നടപടി തനിക്ക് വലിയ മനോവിഷമമുണ്ടാക്കിയതായും യുവാവ് പറഞ്ഞു. ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്കും വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുവാന്‍ ഒരുങ്ങുകയാണ് എബിന്‍സ് രാംകുമാര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക്...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...