സുകുമാരൻ നായർ കേരളത്തിന്‍റെ സ്വത്താണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരായ കെ.ബി ഗണേഷ് കുമാറിന്‍റെ ആരോപണങ്ങൾ തള്ളി ചാണ്ടി ഉമ്മൻ എംഎൽഎ. സുകുമാരൻ നായർ കേരളത്തിന്‍റെ സ്വത്താണെന്ന് പുകഴ്ത്തൽ. അദ്ദേഹത്തെ അപമാനിക്കാൻ നീചമായ ശ്രമം നടക്കുന്നു. കാണാൻ വരുന്നവരോട് മാന്യമായി പെരുമാറുന്ന ആളാണ് സുകുമാരൻ നായരെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.ഓരോ വ്യക്തികൾക്കും തങ്ങളുടേതായ ശൈലിയുണ്ടാകും അതിനെ വക്രീകരിച്ചു കാണിക്കുന്നത് ശരിയല്ലെന്നും സുകുമാരൻ നായർ പൊതുസമൂഹത്തിന്‍റെ സ്വത്താണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ പാർട്ടി നേതൃത്വം ചർച്ച ചെയ്ത് കൃത്യമായ തീരുമാനമെടുക്കുമെന്നും അതിൽ താൻ അഭിപ്രായം പറയേണ്ടതില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

എംപിമാരോ എംഎൽഎമാരോ ആയവർക്കും കെപിസിസി അധ്യക്ഷനായി ഫുൾടൈം പ്രവർത്തിക്കാൻ കഴിയും. കെ. സുധാകരൻ എം.പി ആയിരിക്കെത്തന്നെയാണ് പ്രവർത്തിച്ചതെന്നും അതിനാൽ എം.പിമാർക്കോ എംഎൽഎമാർക്കോ പദവി നൽകുന്നതിൽ തടസ്സമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുകുമാരൻ നായര്‍ കാണിക്കുന്ന മര്യാദകേട് ജനം അറിയണമെന്നും എൻഎസ്എസ് വഴി കിട്ടുന്ന കാര്യങ്ങൾ സുകുമാരൻ നായരുടെ ഔദാര്യമല്ലെന്ന് സമുദായം ഓർക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. തന്നെക്കൊണ്ട് വാ തുറപ്പിക്കാതെ ഇരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും സുകുമാരൻ നായർക്കെതിരെ കേസ് കൊടുക്കാൻ താൻ പോകുന്നില്ലെന്നും അദ്ദേഹം പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴിലെ കയ്യാങ്കളി : റിപ്പോർട്ട് സമർപ്പിച്ചു, നടപടി കെപിസിസി അധ്യക്ഷൻ അറിയിക്കും ; എം.എം....

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കയ്യാങ്കളിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കെപിസിസി അധ്യക്ഷനാണ് നടപടി...

ഹവാലപണം വിദേശത്തേക്ക് കടത്തിയതിന് ചാറ്റുകൾ തെളിവ് ; ഇഡി റിപ്പോർട്ടിൽ മുഹമ്മദ് റിയാസിനെതിരെ ആരോപണം

0
തിരുവനന്തപുരം : സിഎംആർഎൽ എക്സാലോജിക് കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിനും സുഹൃത്തുക്കൾക്കും...

ചൂടിനൊപ്പം കൊതുകുജന്യരോഗങ്ങളും കൂടുന്നു ; ജാഗ്രതാ നിർദേശവുമായി ലോകാരോഗ്യസംഘടന

0
ഡൽഹി : അന്തരീക്ഷത്തിൽ ചൂടുകൂടുന്നതിന് അനുസരിച്ച് രോഗങ്ങളുടെ നിരക്കും വർധിക്കുന്നുവെന്നാണ് കണക്കുകൾ...

സൈബർ ആക്രമണത്തെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

0
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി....