തിരുവനന്തപുരം: മലപ്പുറം താനൂര്‍ ബോട്ട് ദുരന്തത്തില്‍ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ബോട്ടുകളില്‍ പരിശോധന നടക്കുന്നത് അപകടം ഉണ്ടാകുമ്പോള്‍ മാത്രമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ഇനി 25 ആളുകള്‍ മരിക്കുമ്പോഴാണ് വീണ്ടും പരിശോധന ഉണ്ടാവുന്നത്. അതുവരെ പരിശോധന ഉണ്ടാവില്ലെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു. അതിനിടെ താനൂരില്‍ അപകടത്തില്‍പെട്ട അറ്റ്ലാന്റിസ് ബോട്ട് ഉടമ പി. നാസറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രതിയെ തിരൂര്‍ സബ്ജയിലിലേക്ക് മാറ്റി. അതേസമയം, കോടതിക്ക് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. റിമാന്റിലായ നാസറിനെ പോലീസ് കൊണ്ടുപോയി. നാസറിനെ വിട്ടുകിട്ടാന്‍ പോലീസ് നാളെ കസ്റ്റഡി അപേക്ഷ നല്‍കും. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നാണ് ഇയാളെ മലപ്പുറം എസ്.പിയുടെ പ്രത്യേക സംഘം പിടികൂടിയത്.