Wednesday, June 26, 2024 5:55 pm

കപ്പവില റെക്കോഡിലേയ്ക്ക് ; കിലോയ്ക്ക് 50 രൂപ വരെ

For full experience, Download our mobile application:
Get it on Google Play

അ​ടി​മാ​ലി : ക​പ്പ വി​ല സ​ര്‍വ​കാ​ല റെ​ക്കോ​ഡി​ലേ​ക്ക്​ കു​തി​ക്കു​ന്നു. ര​ണ്ട്​ മാ​സം മു​മ്പു​വ​രെ കി​ലോ​ക്ക്​ 15 രൂ​പ മാ​ത്രം ഉ​ണ്ടാ​യി​രു​ന്നി​ട​ത്താ​ണു 50 രൂപവ​രെ വി​ല​നി​ല​വാ​ര​ത്തി​ലേ​ക്കു​ള്ള കു​തി​പ്പ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കിലോയ്ക്ക് 50 രൂപ നിരക്കിൽ തന്നെ നിൽക്കുകയാണ് കപ്പ വില. ഗു​ണ​മേ​ന്മ​യ്ക്ക​നു​സ​രി​ച്ചു വി​ല​യി​ല്‍ വ്യ​ത്യാ​സ​വു​മു​ണ്ടാ​കും. ഉ​യ​ര്‍ന്ന വി​ല​യ്​​ക്ക്​ പോ​ലും പ്ര​ധാ​ന വി​പ​ണി​ക​ളി​ല്‍ കപ്പ കി​ട്ടാ​ത്ത അ​വ​സ്ഥ​യു​മു​ണ്ട്. ഉ​ല്‍പാ​ദ​നം കു​റ​ഞ്ഞ​തും വി​പ​ണി​യി​ല്‍ ക്ഷാ​മം നേ​രി​ടു​ന്ന​തു​മാ​ണ്​ വി​ല​ക്ക​യ​റ്റ​ത്തി​ന്​ കാ​ര​ണം.

സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​പ്പ കൃ​ഷി ചെ​യ്തി​രു​ന്ന​ത് ഇ​ടു​ക്കി​യി​ലാ​ണ്. ലോ​ഡ് ക​ണ​ക്കി​ന് ക​പ്പ മ​റ്റ്​ ജി​ല്ല​ക​ളി​ലേ​ക്ക് ക​യ​റ്റി അ​യ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ൾ കപ്പ മ​റ്റ് ജി​ല്ല​ക​ളി​ല്‍നി​ന്ന്​ ഇ​ടു​ക്കി​യി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണ്. ക​ഴി​ഞ്ഞ മൂ​ന്ന് സീ​സ​ണി​ല്‍ വി​ല​ത്ത​ക​ര്‍ച്ച​യു​ണ്ടാ​യ​തി​നാ​ല്‍ ഇ​ക്കു​റി പ​ല​രും കൃ​ഷി ഇ​റ​ക്കി​യി​ല്ല. ഇ​പ്പോ​ള്‍ എ​റ​ണാകു​ളം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ക​പ്പ​യാ​ണ് ഇ​ടു​ക്കി​യി​ലേ​ക്ക് എ​ത്തു​ന്ന​തി​ല്‍ അ​ധി​ക​വും. വി​ല കൂ​ടി​യ​തോ​ടെ പ​ല ഹോ​ട്ട​ലു​ക​ളിൽ ​നി​ന്നും ക​പ്പ വി​ഭ​വ​ങ്ങ​ള്‍ അ​പ്ര​ത്യ​ക്ഷ​മാ​യി. ഒ​രു പ​രി​ധി​യി​ല്‍ കൂ​ടു​ത​ല്‍ വി​ല കൂ​ട്ടി വി​റ്റാ​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ അ​ക​ലു​മെ​​ന്നും വി​ല കു​റ​യു​ന്ന​തു​വ​രെ ക​പ്പ വാ​ങ്ങേ​ണ്ടെ​ന്നാ​ണ്​ തീ​രു​മാനമെന്നും കടക്കാർ പറഞ്ഞു.

ക​ഴി​ഞ്ഞ ര​ണ്ടു സീ​സ​ണി​ലെ വി​ല​യെ അ​പേ​ക്ഷി​ച്ച്​ നി​ല​വി​ലെ അ​വ​സ്ഥ ക​ർ​ഷ​ക​ർ​ക്ക്​ ആ​ശ്വാ​സ​മാ​ണ്. കോ​വി​ഡ് രൂ​ക്ഷ​മാ​യി​രു​ന്ന കാ​ല​ത്ത് ക​പ്പ കി​ട്ടി​യ വി​ല​യ്ക്കാ​ണ്​ ക​ര്‍ഷ​ക​ർ കൊ​ടു​ത്ത് ഒ​ഴി​വാ​ക്കി​യ​ത്. പ​ല​ര്‍ക്കും നേ​രി​ട്ടു വി​ല്‍പ​ന​യ്ക്ക് ഇ​റ​ങ്ങേ​ണ്ട സ്ഥി​തി വ​രെ ഉണ്ടായി. ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് കൃ​ഷി കൂ​ടി​യ​താ​ണ്​ ക​പ്പ വി​ല കു​ത്ത​നെ ഇ​ടി​യാനുണ്ടായ കാ​ര​ണം. ഒ​രു കി​ലോ ക​പ്പ എ​ട്ട്​ രൂ​പ​യ്ക്കു പോ​ലും വി​ല്‍ക്കേ​ണ്ടി​വ​ന്ന​വ​രു​ണ്ട്. ജി​ല്ല​യി​ല്‍ മു​മ്പ്​ വ്യാ​പ​ക​മാ​യി​രു​ന്ന ക​പ്പ​ക്കൃ​ഷി ഇ​പ്പോ​ള്‍ ന​ന്നേ കു​റ​ഞ്ഞു. കാ​ട്ടു​പ​ന്നി​ശ​ല്യം കൂ​ടി​യ​താ​ണ്​ പ്ര​ധാ​ന കാ​ര​ണം.  പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും അ​ധ്വാ​ന​ത്തി​ന​നു​സ​രി​ച്ചു വി​ല​കിട്ടാത്തതുമാണ് ഒ​ട്ടേ​റെ​പ്പേ​രെ ക​പ്പ​ക്കൃ​ഷി​യി​ല്‍നി​ന്ന്​ പി​ന്തി​രി​പ്പി​ക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്പീക്കറല്ല, മറുപടി പറയേണ്ടത് മുഖ്യമന്ത്രി ; നടപടിക്രമത്തിൽ അനൗചിത്യമെന്ന് പ്രതിപക്ഷ നേതാവിന്റെ കത്ത്

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി വിധി ലംഘിച്ച് ശിക്ഷായിളവ്...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ അറിയിച്ചു

0
കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ...

ഞാറ്റുവേല ചന്തയുടെയും കർഷക സഭകളുടെയും ഉത്ഘാടനവും നടന്നു

0
കോന്നി : ഞാറ്റുവേല ചന്തയുടെയും കർഷക സഭകളുടെയും പഞ്ചായത്ത് തല ഉദ്ഘാടനം...

ന്യൂനമര്‍ദ്ദപാത്തി : കേരളത്തിൽ 3 ദിവസം അതിതീവ്ര മഴ, കാറ്റിന് 55 കിമീ വരെ...

0
തിരുവനന്തപുരം: മധ്യ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ സ്ഥിതി...