കൊച്ചിയില്‍ മോട്ടോര്‍ വാഹന വകുപ്പ് മിന്നല്‍ പരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി:  കൊച്ചിയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന. രാവിലെ പതിനൊന്നു മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെയുള്ള ചെറിയ സമയത്തിനുള്ളില്‍ മാത്രം 178 സ്വകാര്യ ബസുകളിലാണ് നിയമ ലംഘനം കണ്ടെത്തിയത്.   420 ബസുകള്‍ പരിശോധിച്ചതിലാണ് ഇത്രയും ബസുകളില്‍ നിയമ ലംഘനം കണ്ടെത്തി കേസെടുത്തത്. തൃക്കാക്കര, വൈറ്റില, തൃപ്പുണിത്തുറ, ഫോര്‍ട്ട് കൊച്ചി, കലൂര്‍,ഹൈക്കോടതി ജംങ്ഷൻ എന്നിവിടങ്ങളിലായിരുന്നു പരിശോധന. പൊലീസും മോട്ടാര്‍ വാഹന വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്.

പരിശോധനയില്‍ മിക്ക ബസുകളിലും നിരോധിത എയര്‍ ഹോണുകളുള്ളത് കണ്ടെത്തി. പിടിക്കപെടാതിരിക്കാൻ പ്രത്യേക സ്വിച്ച് ഉപയോഗിച്ചാണ് പല ബസുകളിലും എയര്‍ഹോൺ ഉപയോഗിക്കുന്നത്.  കൂടാതെ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടു വെക്കുന്നതും കണ്ടെത്തിയിട്ടുണ്ട്.  ചില ബസുകളില്‍ സ്പീ‍ഡ് ഗവര്‍ണര്‍ ഒഴിവാക്കിയതും പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടു. വീഡിയോ പരസ്യം കാണിക്കുന്നതിനായി ചില ബസുകളില്‍ ടെലിവിഷൻ സ്ഥാപിച്ചതും അന്വേഷണ സംഘത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടു.  വാതിലുകളടക്കാതെ സര്‍വീസ് നടത്തിയതിനും അമിത വേഗത്തിനും അശാസ്ത്രീയ ഓവര്‍ടേക്കിംഗിനുമെല്ലാം സ്വകാര്യ ബസുകള്‍ക്കെതിരെ ഉദ്യോഗസ്ഥര്‍ നിയമ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. കൊച്ചി നഗരത്തിലും പരിസരങ്ങളിലുമായി ആറിടത്താണ് ഇന്ന് സ്വകാര്യ ബസുകളില്‍ പരിശോധന നടത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിത്തീറ്റയ്ക്ക് വില കുത്തനെ കൂടി : കോഴി ഇറച്ചി വിൽപ്പന താഴോട്ട്

0
തൃശ്ശൂർ : പോത്തിറച്ചിക്കു പിന്നാലെ കോഴിയിറച്ചിക്കും പൊള്ളുംവില. കോഴിത്തീറ്റയുടെ വിലവർധനയാണ് ഇറച്ചിവില...

കോഴിക്കോട് 49 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു ; പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

0
കോഴിക്കോട് : ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി...

വിദ്യാർഥി സമരം : വ്യാജ വാർത്തകൾ പ്രചരിപ്പിച്ച പാകിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന്...

0
ന്യൂഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തുടരുന്ന...

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു ; ഉത്തരവിറക്കി സർക്കാർ

0
തിരുവനന്തപുരം : കേരളത്തിലെ വിവിധ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക...