തിരുവനന്തപുരം : കാസർഗോഡ് – തിരുവനന്തപുരം അർധ അതിവേഗ റെയിൽ പദ്ധതി സിൽവർലൈനെക്കുറിച്ച് പൊതുജനത്തിനുള്ള സംശയങ്ങൾ ചോദിക്കാനും ആശങ്കകൾ പങ്കുവെയ്ക്കാനും ജനസമക്ഷം സിൽവർലൈൻ 2.O ഓൺലൈൻ വീണ്ടും നടത്തുന്നു. യൂട്യൂബ്, ഫേയ്സ്ബുക്ക് പേജിൽ ലൈവായി ജനസമക്ഷം സിൽവർലൈൻ 2.O ചോദ്യോത്തരപരിപാടിയിൽ പങ്കെടുക്കാം. ഇ – മെയിൽ വഴിയും വെബ്സൈറ്റ് വഴിയും ലഭിക്കുന്ന ചോദ്യങ്ങൾക്കാണ് മറുപടി നൽകുന്നത്. യൂട്യൂബ്, ഫേയ്സ്ബുക്ക് പേജിൽ കമന്റുകളായും സംശയങ്ങൾ ചോദിക്കാം. ഇ-മെയിൽ : [email protected] വെബ്സൈറ്റ് : https://keralarail.com/janasamaksham
സിൽവർലൈനെക്കുറിച്ച് സംശയങ്ങൾ ചോദിക്കാം ആശങ്കകൾ അകറ്റാം
RECENT NEWS
Advertisment