Sunday, May 5, 2024 5:01 pm

ലക്ഷ്യം ഐപിഎൽ സീസൺ ; പുതിയ ബ്രോഡ്‌ബാൻഡ് പ്ലാനുമായി ജിയോ

For full experience, Download our mobile application:
Get it on Google Play

ഐപിഎൽ സീസൺ ലക്ഷ്യമിട്ട് ജിയോ. താരിഫ് പ്ലാനുകൾ അവതരിപ്പിച്ചതിന് പിന്നാലെ ഫിക്സഡ് ബ്രോഡ്‌ബാൻഡ് സെഗ്‌മെന്റിൽ മത്സരം ശക്തമാക്കിയിരിക്കുകയാണ് കമ്പനി. കഴിഞ്ഞ ദിവസമാണ് ജിയോ പുതിയ എൻട്രി ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാൻ അവതരിപ്പിച്ചത്. പ്രതിമാസം 198 രൂപയുടെ പ്ലാനാണ് നിലവിൽ അവതരിപ്പിച്ചിരിക്കുന്നത്. ബ്രോഡ്‌ബാൻഡ് ബാക്ക്-അപ്പ് പ്ലാൻ എന്നാണ് ഇതറിയപ്പെടുന്നത്. പ്ലാനനുസരിച്ച് സെക്കൻഡിൽ 10 മെഗാബിറ്റ് സ്പീഡാണ് ലഭിക്കുക. ജിയോ ഫൈബർ കണക്ഷൻ ലഭിക്കാനുള്ള നിലവിലെ കുറഞ്ഞ പ്രതിമാസ നിരക്ക് 399 രൂപയാണ്.

21 രൂപ മുതൽ 152 രൂപ വരെ അടച്ച് ഒന്നു മുതൽ ഏഴ് ദിവസത്തേക്ക് ഇന്റർനെറ്റ് സ്പീഡ് 30 അല്ലെങ്കിൽ 100 എംബിപിഎസ് ആയി മാറ്റാനുള്ള ഓപ്ഷൻ കമ്പനി നൽകുന്നുണ്ട്. 84 ലക്ഷം ഉപഭോക്താക്കളുമായി 30.6 ശതമാനം വിപണി വിഹിതത്തോടെയാണ് ജിയോ ഇപ്പോൾ ഫിക്സഡ് ലൈൻ കണക്ഷൻ സെഗ്‌മെന്റിൽ മുന്നിലെത്തി നിൽക്കുന്നത്. ജിയോ ഫൈബറ് കണക്ഷൻ പുതുതായി എടുക്കുന്ന ഉപഭോക്താവ് 1490 രൂപയാണ് അടക്കേണ്ടത്. അഞ്ച് മാസത്തേക്കുള്ള ഇൻസ്റ്റലേഷൻ ചാർജുകൾ ഉൾപ്പെടെയാണിത്.

ഐപിഎൽ 2023-ന് മുന്നോടിയായി ക്രിക്കറ്റ് പ്രേമികൾക്കായി പ്രത്യേക പ്രീപെയ്ഡ് പ്ലാനുകളും ഡാറ്റാ പാക്കുകളുമായി ജിയോ രംഗത്തെത്തിയിരുന്നു. 219 രൂപ, 399 രൂപ, 999 രൂപ എന്നിങ്ങനെയാണ് പുതിയ അൺലിമിറ്റഡ് ക്രിക്കറ്റ് പ്ലാനുകളുടെ നിരക്ക്. കൂടാതെ 3ജിബി പ്രതിദിന ഡാറ്റയും ലഭിക്കും.മാർച്ച് 24 മുതൽ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിംഗ്, എസ്എംഎസ്, കൂടാതെ 5ജി ആനുകൂല്യങ്ങളും ലഭ്യമായി തുടങ്ങി.

ഡാറ്റ-ആഡ് ഓണുകളും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.ജിയോ 219 രൂപ പ്ലാൻ അനുസരിച്ച് പ്രതിദിന ഡാറ്റാ പരിധി 3 ജിബിയാണ്. അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 14 ദിവസത്തേക്ക് ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയുമുണ്ട്. ഒരു പ്രത്യേക ഓഫറായി, 25 രൂപ വിലയുള്ള 2 ജിബി ഡാറ്റ-ആഡ്-ഓൺ വൗച്ചറും സൗജന്യമായി ലഭിക്കും. കൂടാതെ, ജിയോ വെൽക്കം 5ജി ഓഫർ ലഭിച്ച ഉപയോക്താക്കൾക്ക് 5ജി ഡാറ്റ സൗജന്യമായി ആസ്വദിക്കാം. ഇത് കൂടാതെ നിരവധി പ്ലാനുകൾ ജിയോ അവതരിപ്പിച്ചിട്ടുണ്ട്.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

END ———————————————————

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

താനൂരിൽ നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരുക്ക്

0
മലപ്പുറം : താനൂർ പുത്തൻതെരുവിൽ നിയന്ത്രണംവിട്ട കാർ തുണിക്കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ...

ഗാനരചയിതാവ് ജി.കെ.പള്ളത്ത് അന്തരിച്ചു

0
തൃശ്ശൂർ : ഗാനരചയിതാവ് ജി.കെ.പള്ളത്ത് (പി.ഗോവിന്ദൻകുട്ടി) അന്തരിച്ചു. തൃശ്ശൂർ അമല ആശുപത്രിയിലായിരുന്നു...

ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് പഴങ്ങള്‍

0
നമ്മുടെ ആരോഗ്യവും ഭക്ഷണക്രമവുമായി അഭേദ്യമായ ബന്ധമുണ്ട്. ഭക്ഷണരീതിയില്‍ കൃത്യമായ മാറ്റം കൊണ്ടുവന്നാല്‍തന്നെ...

പാര്‍ട്ടിയിൽ കലാപമുണ്ടാക്കാൻ ശ്രമമെന്ന് സിദ്ധിഖ് : ഔദ്യോഗിക സ്ഥാനത്തുള്ളവര്‍ പ്രതിസന്ധി സൃഷ്ടിച്ചെന്ന് രാഘവൻ

0
കോഴിക്കോട്: കെപിസിസി യോഗത്തിൽ എം കെ രാഘവൻ തനിക്കെതിരെ വിമർശനം നടത്തിയെന്ന...