Tuesday, May 13, 2025 7:48 am

ടാറ്റയുടെ പോരാളികൾ ; ജൂൺ മാസം ഏറ്റവും വിൽപ്പന നേടിയ ടാറ്റ കാറുകൾ ഇവയാണ്

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിലെ പാസഞ്ചർ കാർ വിപണിയിൽ മികച്ച പ്രകടമാണ് ടാറ്റ മോട്ടോഴ്സ് (Tata) കാഴ്ചവയ്ക്കുന്നത്. ഒന്നാം സ്ഥാനക്കാരായ മാരുതി സുസുക്കിയുടെ അടുത്ത് എത്താൻ സാധിച്ചിട്ടില്ലെങ്കിലും രണ്ടാം സ്ഥാനത്തിനായി ഹ്യുണ്ടായിയുമായി കടുത്ത മത്സരം തന്നെ ടാറ്റ കാഴ്ചവയ്ക്കുന്നു. 2023 ജൂൺ മാസത്തിൽ 47,240 യൂണിറ്റ് പാസഞ്ചർ കാറുകളാണ് ടാറ്റ മോട്ടോഴ്സ് വിറ്റഴിച്ചത്. കമ്പനി അതിന്റെ വാർഷിക വിൽപ്പനയിൽ 4.5 ശതമാനം വരെ വളർച്ച ഉണ്ടാക്കി. ജൂൺ മാസത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ ടാറ്റ കാറുകൾ പരിചയപ്പെടാം. 2023 ജൂണിൽ ടാറ്റ നെക്സോൺ എസ്‌യുവിയുടെ 13,827 യൂണിറ്റുകൾ വിൽപ്പന നടത്താൻ ടാറ്റയ്ക്ക് സാധിച്ചിട്ടുണ്ട്. ടാറ്റ മോട്ടോഴ്‌സിന്റെ വാഹനങ്ങളിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള വാഹനമാണിത്. സുരക്ഷയും പെർഫോമൻസും മികച്ച ഡിസൈനുമായി ടാറ്റ നെക്സോൺ സെഗ്മെന്റിലെ മറ്റ് എതിരാളികളെക്കാൾ മുന്നിട്ട് നിൽകുന്നുണ്ട്. പെട്രോൾ, ഡീസൽ, ഇലക്ട്രിക്ക് പവർട്രെയിൻ ഓപ്ഷനുകളിൽ ടാറ്റ നെക്സോൺ ലഭ്യമാണ് എന്നതും വിൽപ്പന വർധിക്കുന്നതിന് കാരണമായി.

ഇന്ത്യയിൽ എതിരാളികളില്ലാത്ത വാഹനമാണ് ടാറ്റ പഞ്ച്. എസ്‌യുവിക്ക് സമാനമായ ഡിസൈനും കുറഞ്ഞ വിലയുമായി വിപണിയിൽ ജനപ്രിതി നേടിയ പഞ്ചിന്റെ 10,990 യൂണിറ്റുകളാണ് 2023 ജൂണിൽ വിൽപ്പന നടത്തിയത്. ടാറ്റയുടെ പ്രൊഡക്റ്റ് നിരയിൽ നിലവിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ വാഹനം കൂടിയാണ് ഇത്. വാർഷിക അടിസ്ഥാനത്തിലുള്ള വിൽപ്പനയിൽ 5.5 ശതമാനം വളർച്ച നേടാനും ടാറ്റ പഞ്ചിന് സാധിച്ചിട്ടുണ്ട്. ചെറിയ വാഹനമാണ് എങ്കിലും മികച്ച സുരക്ഷയും സവിശേഷതകളും ഇതിലുണ്ട്. ടാറ്റയുടെ ഏറ്റവും വില കുറഞ്ഞ മോഡലാണ് ടാറ്റ ടിയാഗോ ഹാച്ച്ബാക്ക്. ടിയാഗോയുടെ 5 ലക്ഷം യൂണിറ്റ് വിൽപ്പന അടുത്തിടെയാണ് പിന്നിട്ടത്. ഈ ജനപ്രിയ ഹാച്ച്ബാക്ക് മോഡലിന്റെ 8,135 യൂണിറ്റുകളാണ് ജൂൺ മാസത്തിൽ ടാറ്റ മോട്ടോഴ്സ് വിൽപ്പന നടത്തിയത്. വാഹനത്തിന്റെ വിൽപ്പനയിൽ 53.2 ശതമാനം വർധനവ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മാരുതി സുസുക്കി കാറുകളോടുപോലും മത്സരിക്കുന്ന ടിയാഗോയിൽ മികച്ച സുരക്ഷയും മറ്റ് ഫീച്ചറുകളുമുണ്ട്. ഫുൾ ഇലക്ട്രിക്ക് ഓപ്ഷനിലും ടിയാഗോ ഹാച്ച്ബാക്ക് ലഭ്യമാണ്.

പ്രീമിയം ഹാച്ച്ബാക്ക് വിപണിയിലെ ടാറ്റയുടെ തുറുപ്പുചീട്ടാണ് ടാറ്റ ആൾട്രോസ്. 5 സ്റ്റാർ സുരക്ഷാ റേറ്റിങ്ങുന്ന ഈ വാഹനം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്കാണ്. 2023 ജൂണിൽ 7,250 യൂണിറ്റ് ആൾട്രോസാണ് ടാറ്റ വിൽപ്പന നടത്തിയത്. വാർഷിക അടിസ്ഥാനത്തിലുള്ള വിൽപ്പനയിൽ 35 ശതമാനത്തിലധികം വർധനവ് നേടാനും ടാറ്റയ്ക്ക് സാധിച്ചിട്ടുണ്ട്. സുരക്ഷ കൂടാതെ പ്രീമിയം സവിശേഷതകളും ഈ വാഹനത്തിൽ ഉണ്ട്. ഹ്യുണ്ടായ് ഐ20 അടക്കമുള്ള മോഡലുകളോടാണ് ടാറ്റ ആൾട്രോസ് മത്സരിക്കുന്നത്. ടാറ്റ മോട്ടോഴ്‌സിന്റെ വാഹന വിൽപ്പനയിൽ സ്ഥിരതയുള്ള മോഡലാണ് ടാറ്റ ടിഗോർ. ടാറ്റ ടിയാഗോ ഹാച്ച്ബാക്കിന്റെ തന്നെ സെഡാൻ മോഡലാണ് ഇത്. വാർഷിക വിൽപ്പന കണക്കുകളിൽ 32.3 ശതമാനത്തിലധികം ഇടിവ് നേരിട്ട വാഹനം കൂടിയാണ് ഇത്. 2023 ജൂണിൽ ഈ സബ് 4 മീറ്റർ സെഡാന്റെ 3,335 യൂണിറ്റുകൾ വിൽക്കാൻ മാത്രമേ കമ്പനിക്ക് കഴിഞ്ഞിട്ടുള്ളു. അടുത്ത കാലത്തായി വാഹനത്തിന്റെ ജനപ്രിതിയിൽ കുറവുണ്ടായിട്ടുണ്ട് എന്ന് കണക്കുകളിൽ നിന്നും വ്യക്തമാകുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്...

0
തിരുവനന്തപുരം : ഇന്ന് മഴക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്...

കെപിസിസി പുനഃസംഘടനയിൽ അതൃപ്തരായി ഒരു വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം : കെപിസിസി പുനഃസംഘടനയിൽ അതൃപ്തരായി ഒരു വിഭാഗം നേതാക്കൾ രം​ഗത്ത്....

ഗാസ ക്ഷാമത്തിന്റെ വക്കിലെന്ന് ലോകാരോഗ്യ സംഘടന

0
ജനീവ : ഗാസ ക്ഷാമത്തിന്റെ വക്കിലെന്ന് ലോകാരോഗ്യ സംഘടന. ഉപരോധം കാരണം...

മലപ്പുറത്തെ നിപ രോഗി ഗുരുതരാവസ്ഥയിൽ തുടരുന്നു ; സമ്പർക്കപ്പട്ടികയിലെ രണ്ടുപേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

0
മലപ്പുറം: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച നാല്പത്തിരണ്ടുകാരി ഗുരുതരാവസ്ഥയിൽ തുടരുന്നു. വളാഞ്ചേരി സ്വദേശിയായ...