ഓണക്കാലത്ത് മലയാളികൾക്ക് ആകർഷകമായ ഓഫറുകൾ നൽകുകയാണ് ടാറ്റ മോട്ടോഴ്സ് (Tata). ടാറ്റയുടെ പാസഞ്ചർ കാറുകൾക്ക് ഓണത്തോടനുബന്ധിച്ച് 80,000 രൂപ വരെ കിഴിവാണ് ലഭിക്കുന്നത്. ഐസിഇ, ഇവി വിഭാഗത്തിലുള്ള വാഹനങ്ങൾക്ക് ഓഫറുകൾ ബാധകമാകും. ഇത് കൂടാതെ ഓണക്കാലത്ത് വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഡെലിവറിയിൽ മുൻഗണന നൽകുകയും ചെയ്യുമെന്ന് ടാറ്റ മോട്ടോഴ്സ് അറിയിച്ചിട്ടുണ്ട്. നിങ്ങൾ പുതിയൊരു ടാറ്റ കാർ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഈ അവസരം നഷ്ടപ്പെടുത്തരുത്. ഓണം ഓഫറുകളുടെ ഭാഗമായി 100 ശതമാനം ഓൺ-റോഡ് ഫണ്ടിങ് പോലുള്ള ഓപ്ഷനുകളും ടാറ്റ മോട്ടോഴ്സ് നൽകുന്നുണ്ട്. ഇതിനായി കമ്പനി മുൻനിര പൊതുമേഖലാ സ്ഥാപനങ്ങളുമായും സ്വകാര്യ, പ്രാദേശിക ധനകാര്യ സ്ഥാപനങ്ങളുമായും ചേർന്ന് പ്രവർത്തിക്കുന്നു. ടാക്സ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വരുന്ന തുക കൂടി ലോണായി എടുക്കാൻ സാധിക്കുന്ന സംവിധാനമാണ് ഇത്. ടാറ്റ ടിയാഗോ ഹാച്ച്ബാക്ക് മുതൽ നെക്സോൺ ഇവി വരെയുള്ള വാഹനങ്ങൾക്ക് കമ്പനി ഓഫറുകൾ നൽകുന്നു.
ടാറ്റ ടിയാഗോ ഹാച്ച്ബാക്ക് വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 50,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ടാറ്റ നൽകുന്നത്. കമ്പനിയുടെ സെഡാൻ മോഡലായ ടാറ്റ ടിഗോർ വാങ്ങുന്ന ആളുകൾക്ക് 50,000 രൂപ വരെ ആനുകൂല്യങ്ങൾ തന്നെയാണ് ഓണത്തോട് അനുബന്ധച്ച് ടാറ്റ മോട്ടോഴ്സ് നൽകുന്നത്. ഈ സെഡാനിന്റെ ഇവി പതിപ്പിനും കമ്പനി ഓഫറുകൾ നൽകുന്നുണ്ട്. ടാറ്റ ടിഗോർ ഇവി വാങ്ങുന്ന ആളുകൾക്ക് 80,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. ടാറ്റ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്ക് വാങ്ങുന്ന ആളുകൾക്ക് ഓണത്തോട് അനുബന്ധിച്ച് 40,000 രൂപ വരെ കിഴിവാണ് ടാറ്റ മോട്ടോഴ്സ് നൽകുന്നത്. മൈക്രോ എസ്യുവി വിഭാഗത്തിൽ വരുന്ന ടാറ്റ പഞ്ച് വാങ്ങുന്ന ആളുകൾക്ക് ഓണത്തോട് അനുബന്ധിച്ച് 25,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. ടാറ്റ നെക്‌സോൺ എന്ന ജനപ്രിയ മോഡലിന്റെ പെട്രോൾ പതിപ്പിന് ഓണം സീസണിൽ കമ്പനി 24,000 രൂപ വരെ ആനുകൂല്യങ്ങളാണ് നൽകുന്നത്. ടാറ്റ നെക്സോൺ ഡീസൽ പതിപ്പിന് 35,000 രൂപ വരെ കിഴിവ് ലഭിക്കും. ടാറ്റ നെക്സോൺ ഇവി പ്രൈം മോഡലിന് ഓണം സീസണിൽ 56,000 രൂപ വരെ ആനുകൂല്യങ്ങളാണ് ലഭിക്കുക. എക്സ്റ്റന്റഡ് വാറന്റി ഉൾപ്പെടെയുള്ള ആനുകൂല്യമാണ് ഇത്.
കൂടുതൽ റേഞ്ച് നൽകുന്ന ടാറ്റ നെക്സോൺ ഇവി മാക്സ് മേഡലിനും കേരളത്തിലെ ഷോറൂമുകളിൽ ഓഫരുകളുണ്ട്, ഈ മോഡലിന് ടാറ്റ 61,000 രൂപ വരെ ആനുകൂല്യങ്ങളാണ് ഇപ്പോൾ നൽകുന്നത്. ടാറ്റ ഹാരിയർ എസ്യുവി വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഇത് മികച്ച അവസരമാണ്. ഈ മോഡലിന് എക്സ്റ്റന്റഡ് വാറന്റി ഉൾപ്പെടെ 70,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും. ടാറ്റ സഫാരിക്കും എക്സ്റ്റന്റഡ് വാറന്റി ഉൾപ്പെടെ 70,000 രൂപയുടെ ആനുകൂല്യങ്ങളാണ് ഓണാഘോഷങ്ങളുടെ ഭാഗമായി ടാറ്റ നൽകുന്നത്. ടാറ്റ മോട്ടോഴ്സിന് ശക്തമായ വിൽപ്പനയുള്ള സംസ്ഥാനമാണ് കേരളം. ടാറ്റ ഇവികൾക്ക് കേരളത്തിൽ ആവശ്യക്കാർ ഏറെയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് കമ്പനി കേരളത്തിന് മാത്രമായി ഓണം ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലെ ഷോറൂമുകളിൽ ഈ ഓഫറുകൾ ലഭ്യമാകും. മികച്ച സുരക്ഷയും സവിശേഷതകളുമുള്ള ടാറ്റയുടെ വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.