മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ബാര്‍ജ് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ നോട്ടിക്കല്‍ അഡ്വൈസറെ നിയോഗിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് അവഗണിച്ച് ബാര്‍ജ് കടലില്‍ തുടരാനുള്ള തീരുമാനം ആരാണ് എടുത്തത് ? എങ്ങനെയാണു മുങ്ങിയത് ? തുടങ്ങിയ കാര്യങ്ങള്‍ ആറംഗ സംഘമായിരിക്കും അന്വേഷിക്കുക.
ദുരന്തത്തെക്കുറിച്ച് പോലീസ് അന്വേഷണവും പുരോഗമിക്കുന്നുണ്ട്. മുംബൈയില്‍നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ ഹീര ഓയില്‍ ഫീല്‍ഡിനു സമീപം കാറ്റിനെത്തുടര്‍ന്നാണ് ബാര്‍ജ് (കൂറ്റന്‍ ചങ്ങാടം) അപകടത്തില്‍പ്പെട്ടത്. പി 305 നമ്പർ ബാര്‍ജ് തിങ്കളാഴ്ചയോടെ പൂര്‍ണമായും മുങ്ങിയിരുന്നു. ബാര്‍ജില്‍ ഉണ്ടായിരുന്ന 261 പേരില്‍ 186 പേരെ നാവികസേന സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചിരുന്നു.