തൊഴിൽ നികുതി വർദ്ധനവ് : യു ഡി എഫ് അംഗങ്ങൾ കൗൺസിൽ ബഹിഷ്കരിച്ച് പ്രതിഷേധ പ്രകടനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: നഗരസഭ പ്രദേശത്ത് കച്ചവടക്കാർക്ക് ഏർപ്പെടുത്തിയ അശാസ്ത്രീയമായ തൊഴിൽ നികുതി പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യു ഡി എഫ് കൗൺസിലർമാരുടെ നേതൃത്ത്വത്തിൽ കൗൺസിലിൽ ബഹളവും ബഹിഷ്കരണവും നടന്നു. നൂറ് ശതമാനം വരെയാണ് തൊഴിൽ നികുതി വർദ്ധിപ്പിച്ചിരിക്കുന്നതെന്നും ഇത് പിൻവലിക്കണമെന്നും യു ഡി എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ ജാസിം കുട്ടി ശൂന്യവേളയിൽ ഉന്നയിച്ചു. അന്യായമായ വർദ്ധനവ് പിൻവലിക്കണമെന്ന് എൽ ഡി എഫിലെ ആർ സാബുവും ആവശ്യപ്പെട്ടു.

കുത്തനെയുള്ള വർദ്ധനവ് കച്ചവടക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് യു ഡി എഫി ലെ അഡ്വ എ സുരേഷ് കുമാർ , അഡ്വ റോഷൻ നായർ എന്നിവരും വാദിച്ചു. അംഗങ്ങളുടെ ആവശ്യം ചെയർമാൻ അംഗീകരിക്കാതെ വന്നപ്പോൾ യു ഡി എഫ് അംഗങ്ങൾ കൗൺസിൽ ബഹിഷ്കരിച്ച് ഭരണസമിതിക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് നഗരത്തിലേക്ക് പ്രകടനം നടത്തി. തുടർന്ന് പ്രതിഷേധയോഗവും നടത്തി. യോഗം ഡി സി സി വൈസ് അഡ്വ എ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പാർലമെന്ററി പാർട്ടി ലീഡർ കെ ജാസിം കുട്ടി അദ്ധ്യക്ഷത വഹിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...