Sunday, April 20, 2025 4:48 pm

തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാതെ വിട്ടുവീഴ്ചയില്ല ; തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി പ്രതിക്ഷേധം ഇന്നും തുടരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനനന്തപുരം കോര്‍പ്പേറഷനിലെ 33 ലക്ഷത്തിന്റെ നികുതി വെട്ടിപ്പ് തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാതെ വിട്ടുവീഴ്ചയില്ല, തിരുവനന്തപുരം കോര്‍പറേഷന്‍ പ്രതിക്ഷേധംശക്തമാക്കും ബി.ജെ.പി. ഭരണകക്ഷിയായ സി.പി.എം. കോര്‍പറേഷന്‍ ഓഫിസുകളില്‍ ലക്ഷങ്ങളുടെ നികുതി തട്ടിപ്പ് നടന്നുവെന്ന് മേയര്‍ക്ക് ഗത്യന്തരമില്ലാതെ സമ്മതിക്കേണ്ടി വന്നു. കഴിഞ്ഞ ദിവസം ആര്യ രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു നികുതി വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തുവെന്ന്.

നാട്ടുകാര്‍ നികുതിയായി അടച്ച തുക രേഖപ്പെടുത്താതെയും രേഖപ്പെടുത്തിയത് അക്കൗണ്ടില്‍ വരവു വയ്ക്കാതെയുമായിരുന്നു വന്‍ വെട്ടിപ്പു നടന്നിരിക്കുന്നത്. ഇതില്‍ സി.പി.എം നേതാക്കളുടെ പങ്ക് വളരെ വലുതാണ് എന്ന് ബി.ജെ.പി രോപിക്കുന്നത്. വസ്തുക്കരം തട്ടിപ്പ് വിഷയം സജീവമായി ഉയര്‍ത്തി കൊണ്ടുവന്നതോടെയാണ് സി.പി.എം വെട്ടിലായത്. നിയമസഭാ സമ്മേളനം നടക്കുന്ന കാലയളവായതിനാല്‍ പ്രതിപക്ഷം വിഷയം ഏറ്റെടുക്കുവാനുള്ള സാധ്യത ഏറെയാണ് ഇത് പിണറായി സര്‍ക്കാരിനെ ഏറെ ബാധിക്കും.

കെട്ടിട നികുതി, ലൈസന്‍സ് ഫീസ് ഇനങ്ങളില്‍ നഗരവാസികള്‍ അടച്ച തുക വര്‍ഷങ്ങളായി കണക്കില്‍ വരവു വയ്ക്കാത്തതും പുറത്തു വന്നു. 3 സോണല്‍ ഓഫിസുകളില്‍ നിന്നായി 33,54,169 രൂപ വരവു വയ്ക്കാത്തത് ഇതിനകം വ്യക്തമായി. റസിഡന്റ്സ് അസോസിയേഷന്‍ മേഖലകളിലും മറ്റും കോര്‍പറേഷന്‍ ജീവനക്കാര്‍ നേരിട്ടെത്തി നികുതി ശേഖരിക്കാറുണ്ട്. സോണല്‍ ഓഫിസുകളില്‍ ജനങ്ങളില്‍ നിന്നു സ്വീകരിക്കുന്ന പണം അന്നോ, തൊട്ടടുത്ത പ്രവൃത്തി ദിവസം രാവിലെ 12 ന് മുന്‍പോ വികാസ് ഭവനിലെ എസ്ബിഐ ബാങ്കിലെ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് അടയ്ക്കണമെന്നാണു നിര്‍ദ്ദേശം.

ഇങ്ങനെ കൃത്യമായി നികുതി അടച്ചിരുന്ന മിക്കവരുടെ പേരിലും വന്‍ കുടിശികയാണു കംപ്യൂട്ടറില്‍ കാണിക്കുന്നത്. പണം അടച്ചതിന്റെ മുന്‍ രസീതുകള്‍ കൃത്യമായി സൂക്ഷിച്ചു വച്ചവര്‍ അതുമായി നേരിട്ടെത്തി കണക്കു ശരിയാക്കേണ്ട സ്ഥിതിയാണ്. രസീതുകള്‍ ഇല്ലാത്തവരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ജീവനക്കാര്‍ പണം ബാങ്കില്‍ അടയ്ക്കാതെയാണ് 33.54 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയത്. ലോക്കല്‍ ഫണ്ട് ഓഡിറ്റ് പരിശോധനയിലാണ് ആദ്യം ക്രമക്കേടു കണ്ടെത്തിയത്. 5 ഉദ്യോഗസ്ഥരെ ഇതുവരെ സസ്പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം ഇവരെ അറസ്റ്റു ചെയ്യാന്‍ ഇതുവരെ തയ്യാറാകാത്തത്ത രാഷ്ട്രീയ ഒത്തുകളിയണെന്നാണ് ബി.ജെ.പി പറയുന്നത്.

ഇനി ചര്‍ച്ചയില്ലെന്ന് മേയര്‍ വ്യക്തമാക്കി ബി.ജെ.പി സമരം പൊളിക്കാനുള്ള മേയറുടെ ശ്രമം പ്രവര്‍ത്തകര്‍ പൊളിച്ചടുക്കി. അതേസമയം, സമരം ശക്തമാക്കുമെന്ന് ബിജെപി അറിയിച്ചു. നികുതിയായി പിരിച്ച പണം ബാങ്കിലടയ്ക്കാതെ തട്ടിപ്പ് നടത്തി പിടിക്കപ്പെട്ട ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി നഗരസഭാ കൗണ്‍സില്‍ ഹാളില്‍ സമരം നടത്തുന്നത്. ഈ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന പ്രമേയം കൗണ്‍സില്‍ യോഗത്തില്‍ പാസ്സാക്കണം ബി.ജെ.പി ആവശ്യം. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകാതെ, ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാനുള്ള നിര്‍ദ്ദേശം നല്‍കാനാവില്ലെന്ന നിലപാട് മേയര്‍ ആവര്‍ത്തിച്ചു.

ഇതോടെയാണ് സമരം തുടരാനുള്ള ബി.ജെ.പി തീരുമാനം. നേമം സോണല്‍ ഓഫീസില്‍ മാത്രം 25 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഉള്ളൂര്‍ സോണല്‍ ഓഫീസില്‍ അഞ്ച് ലക്ഷം രൂപയും ആറ്റിപ്ര സോണല്‍ ഓഫീസില്‍ രണ്ട് ലക്ഷം രൂപയും തട്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആറ് ജീവനക്കാരെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ സസ്‌പെന്റ് ചെയ്‌തെങ്കിലും നേമം സോണല്‍ ഓഫീസിന്റെ ചാര്‍ജുള്ള സൂപ്രണ്ട് ശാന്തിയെ സി.പി.എം സംരക്ഷിക്കുന്നതായാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കോര്‍പ്പറേഷന്‍ ജീവനക്കാരുടെ സി.പി.എം അനുകൂല സംഘടനയായ കേരള മുന്‍സിപ്പല്‍ ആന്‍ഡ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ് ശാന്തി.

വീട്ടുകരം അടക്കം കൃത്യമായി അടച്ചവര്‍ക്ക് ഭീമമായ കുടിശിക നോട്ടീസുകള്‍ വന്നുതുടങ്ങിയതോടെയാണ് സംഭവം പുറത്തായത്. കോര്‍പ്പറേഷന് കീഴിലുള്ള 11 സോണല്‍ ഓഫീസുകളില്‍ മൂന്നിടങ്ങളില്‍ ഭാഗികമായ ഓഡിറ്റ് നടന്നുകഴിഞ്ഞപ്പോള്‍ തന്നെ 33 ലക്ഷം രൂപയുടെ ക്രമക്കേടാണ് പുറത്തുവന്നത്. കൂടുതല്‍ സോണല്‍ ഓഫീസുകളില്‍ പരിശോധന പൂര്‍ത്തിയാകുമ്‌ബോള്‍ ഈ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചനകള്‍.

അഴിമതി നടത്തിയ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കാന്‍ പോലും കോര്‍പ്പറേഷന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് മുഖ്യപ്രതിപക്ഷമായ ബി.ജെ.പി ആരോപിക്കുന്നു. ബി.ജെ.പി നല്‍കിയ പരാതിയില്‍ എഫ്ഐആര്‍ ഇടാതിരിക്കാന്‍ സി.പി.എം നേതാക്കള്‍ ഇടപെട്ടതായും ഇവര്‍ പറയുന്നു. ഒടുവില്‍ ബി.ജെ.പി കോര്‍പ്പറേഷന്‍ ഓഫീസില്‍ രാപ്പകല്‍ സമരം ആരംഭിച്ച ശേഷമാണ് എഫ്ഐആര്‍ ഇടാന്‍ പോലീസ് തയ്യാറായത്.

കോര്‍പ്പറേഷനുമായി ബന്ധമുള്ള ബാങ്കുകളുടെ ശാഖകളിലൂടെ ടാക്‌സ് കളക്ടര്‍മാരുടെ കൂടി സഹായത്തോടെയാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്. ടാക്‌സ് കളക്ടര്‍മാര്‍ രണ്ടരലക്ഷം പിരിച്ചാല്‍ അതില്‍ 25000 മാത്രം അടയ്ക്കുകയും ബാക്കി പണം സോണല്‍ ഓഫീസിലെ ജീവനക്കാര്‍ പങ്കിട്ടെടുക്കുന്നതുമാണ് പതിവ്. എല്ലാമാസവും കൃത്യമായ പങ്ക് കോര്‍പ്പറേഷനിലെയും ബാങ്കിലെയും ഉന്നതര്‍ക്ക് എത്തുന്നതായും സൂചനകളുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട പൈവഴിയിൽ മണ്ണുമാന്തി യന്ത്രം മറിഞ്ഞ് തൊഴിലാളി മരിച്ചു

0
പത്തനംതിട്ട: പത്തനംതിട്ട പൈവഴിയിൽ മണ്ണുമാന്തി യന്ത്രം മറിഞ്ഞ് തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ...

ഷവർമ കഴിച്ച ഇരുപതിൽപരം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു ; ഭക്ഷണശാല അടച്ചുപൂട്ടി

0
തിരുവനന്തപുരം: മണക്കാട് പ്രവർത്തിച്ചിരുന്ന ഭക്ഷണശാലയിൽ നിന്ന് ഷവർമ കഴിച്ച ഇരുപതിൽപരം പേർക്ക്...

സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി., പി. ജി. ഡിപ്ലോമ പ്രവേശനം : ഏപ്രിൽ 27വരെ...

0
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2025-26 അദ്ധ്യയന...

കോന്നി ഇളകൊള്ളൂര്‍ തീപിടുത്തം ; സമാനമായ സംഭവം 25 വര്‍ഷങ്ങള്‍ക്ക് മുമ്പും നടന്നിരുന്നുവെന്ന് സമീപവാസികള്‍

0
കോന്നി : ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് മനോജിന്റെ മരണത്തിന് സമാനമായ...