തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ ആക്രി കടയില്‍ വിറ്റ് കാശാക്കിയ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കുറവന്‍കോണം മണ്ഡലം കോണ്‍ഗ്രസ് ട്രഷറര്‍ വി.ബാലുവാണ് നടപടിക്ക് നടപടിക്ക് വിധേയനായ നേതാവ്.
ഡി.സി.സി നിയോഗിച്ച സമിതിയുടെ അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പാര്‍ട്ടിയുടെ ചുമതലകളില്‍ നിന്നും പ്രാഥമികാംഗത്വത്തില്‍നിന്നും വി.ബാലുവിനെ പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനലാണ് അറിയിച്ചത്. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയ സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും മണ്ഡലം, വാര്‍ഡ്, ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നെയ്യാറ്റിന്‍കര സനല്‍ അറിയിച്ചു.
വ്യാഴാഴ്ചയാണ് നന്ദന്‍കോടുള്ള ആക്രിക്കടയില്‍ വീണ എസ്. നായരുടെ പ്രചാരണത്തിനായി അച്ചടിച്ച 50 കിലോ പോസ്റ്ററുകള്‍ വില്‍പ്പനക്കായി എത്തിച്ചത്. സംഭവത്തില്‍ നന്ദന്‍കോട് സ്വദേശിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ബാലുവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പോലീസിന് പരാതി നല്കി.