ധോണിയും പന്തും നേര്‍ക്കുനേര്‍ ; ഐപിഎല്ലില്‍ ഇന്ന് ചെന്നൈ – ഡല്‍ഹി പോരാട്ടം

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. മുംബൈയിൽ വൈകിട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക.

തലയുയർത്താനാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഇറങ്ങുന്നത്. അതേസമയം കഴിഞ്ഞ സീസണിൽ കിരീടത്തിന് തൊട്ടരികെ വീണ ടീമാണ് ഡൽഹി ക്യാപിറ്റൽസ്. വിക്കറ്റ് കീപ്പർമാരുടെ നേതൃത്വത്തിൽ പതിനാലാം സീസണിൽ മുഖാമുഖം വരുമ്പോൾ ഇരുടീമിനും ഒറ്റലക്ഷ്യം. ഐപിഎല്ലിൽ നായകനായി റിഷഭ് പന്തിന്റെ അരങ്ങേറ്റം റോൾ മോഡലായ ധോണിക്കെതിരെ എന്നതാണ് മത്സരത്തിന്റെ  പ്രധാന സവിശേഷത.

ക്യാപ്റ്റൻ ശ്രേയസ് അയ്യർ പരിക്കേറ്റ് പുറത്തായതോടെയാണ് നായകന്റെ ദൗത്യം പന്തിനെ തേടിയെത്തിയത്. കൊവിഡ് ബാധിതനായ അക്സർ പട്ടേലും ക്വാറന്റീൻ പൂർത്തിയാവാത്ത കാഗിസോ റബാഡയും ആന്റിച് നോർജിയയും ഇല്ലാതെയാവും ഡൽഹിയിറങ്ങുക. പൃഥ്വി ഷാ വിജയ് ഹസാരെ ട്രോഫിയിലെ റൺവേട്ട തുട‍ർന്നാൽ ഡൽഹിയുടെ തുടക്കം ഭദ്രമാവും. ശിഖർ ധവാൻ, സ്റ്റീവ് സ്മിത്ത്, മാർക്കസ് സ്റ്റോയിനിസ്, അമിത് മിശ്ര, ആർ അശ്വിൻ എന്നിവരിലും പ്രതീക്ഷയേറെ.

സീനിയർ താരങ്ങളെ ആശ്രയിച്ചാണ് വീണ്ടും ചെന്നൈ സൂപ്പർ കിംഗ്സ് ഇറങ്ങുക. മിക്കവരും ഏറെനാളെത്തെ ഇടവേളയ്‌ക്ക് ശേഷം കളത്തിലിറങ്ങുന്നവർ. ഡുപ്ലെസിക്കൊപ്പം പുതിയ ഓപ്പണിംഗ് പങ്കാളിയെത്തും. മധ്യനിര ടീമിലേക്ക് തിരിച്ചെത്തിയ സുരേഷ് റെയ്ന, അമ്പാട്ടി റായ്ഡു, എം എസ് ധോണി എന്നിവരുടെ ചുമലിലാണ്. കളി മാറ്റിമറിക്കാൻ രവീന്ദ്ര ജഡേജ, സാം കറൺ, ഡ്വൊയിൻ ബ്രാവോ എന്നീ ഓൾറൗണ്ടർമാരുള്ളതും പ്രതീക്ഷ. ക്വാറന്റീൻ പൂർത്തിയാവാത്ത ലുംഗി എൻഗിഡിയുടെ അഭാവത്തിൽ ഷർദുൽ താക്കൂറും ദീപക് ചഹറും പേസർമാരായെത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...