സി.പി.എം യു​വ​ജ​ന​സം​ഘ​ട​ന​യു​ടെ ധീ​ര​നാ​യ പോ​രാ​ളി വോട്ട് ചെയ്യാതെ കുളു , മണാലി ചുറ്റാന്‍ പോയി ; നടപടിക്ക് നീക്കം

For full experience, Download our mobile application:
Get it on Google Play

ആല​പ്പു​ഴ : നി​ങ്ങ​ളു​ടെ ഓ​രോ വോ​ട്ടും വി​ല​പ്പെ​ട്ട​താ​ണെ​ന്ന അ​നൗ​ണ്‍​സ്​​മെന്‍റു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​വാ​ഹ​നം മ​ണ്ഡ​ല​ത്തി​ല്‍ ത​ല​ങ്ങും വി​ല​ങ്ങും ചീ​റി​പ്പാ​യു​മ്പോ​ള്‍ യു​വ​ജ​ന​സം​ഘ​ട​ന​യു​ടെ ധീ​ര​നാ​യ പോ​രാ​ളി കുളു-​മ​ണാ​ലി യാ​ത്ര​ക്ക്​ പെ​ട്ടി​യൊ​രു​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു.

ആ​ഹ്വാ​നം​കേ​ട്ട്​ പാ​വ​പ്പെ​ട്ട ​വോ​ട്ട​ര്‍​മാ​ര്‍ ബൂ​ത്തി​ല്‍ ക്യൂ ​നി​ല്‍​ക്കു​മ്പോള്‍ ബാ​ങ്ക്​ ജീ​വ​ന​ക്കാ​ര​ന്‍ കൂ​ടി​യാ​യ യു​വാ​വും അ​മ്മാ​വ​ന്റെ മ​ക​നു​മ​ട​ങ്ങു​ന്ന സം​ഘം അ​വി​ടെ അ​ടി​ച്ചു പൊ​ളി​ക്കു​ക​യാ​യി​രു​ന്ന​ത്രേ.

ജി​ല്ല പ​ഞ്ചാ​യ​ത്തി​ലെ വ​നി​ത അം​ഗ​ത്തി​ന്റെ മ​ക​ന്‍ വോ​​ട്ടെ​ടു​പ്പി​ന്​ ര​ണ്ടു​ദി​വ​സം മു​മ്പാ​ണ്​ ടൂ​ര്‍​ പോ​യ​ത്. ഒരുപക്ഷേ​ ഇ​ക്കാ​ര്യം ആ​രോ​രു​മ​റി​യാ​തെ പോ​കു​മാ​യി​രു​ന്നു. ക​ഷ്​​ട​കാ​ല​ത്തി​ന്​ വോ​​ട്ടെ​ടു​പ്പി​ന്റെ  ത​ലേ​ന്ന്​ രാ​ത്രി പി​തൃ​സ​ഹോ​ദ​ര​ന്‍ മ​ര​ണ​മ​ട​ഞ്ഞു. അ​ന്ത്യ​ക​ര്‍​മ​ങ്ങ​ള്‍​ക്ക്​ അ​യ​ല്‍​വാ​സി​ക​ള്‍ ശേ​ഷ​ക്കാ​ര​നെ തി​ര​ക്കി​യ​തോ​ടെ​യാ​ണ്​ ക​ള്ളി വെ​ളി​ച്ച​ത്താ​യ​ത്. പു​ന്ന​പ്ര നോ​ര്‍​ത്ത്​ എ​ല്‍.​സി അം​ഗ​മാ​യ മാ​താ​വ്​ ഉ​ത്ത​രം​കി​ട്ടാ​തെ കുഴ​ങ്ങി. സ്ഥ​ല​ത്തി​ല്ലെ​ന്ന മ​റു​പ​ടി​യി​ല്‍ അ​യ​ല്‍​വാ​സി​ക​ള്‍ തൃ​പ്​​ത​രാ​യെ​ങ്കി​ലും പാ​ര്‍​ട്ടി​ക്കാ​ര്‍ വെ​റു​തെ​യി​രു​ന്നി​ല്ല.

എ​ട്ടാം വാ​ര്‍​ഡി​ലെ വോ​ട്ട​റാ​യ മ​ക​നും ര​ണ്ടാം വാ​ര്‍​ഡി​ലെ വോ​ട്ട​റാ​യ സ​ഹോ​ദ​ര​പു​ത്ര​നും കൂ​ട്ടു​കാ​രോ​ടൊ​പ്പം ഹിമാ​ച​ല്‍ ​യാ​ത്ര​ക്ക്​ പോ​യ വി​വ​രം വ​നി​ത സ​ഖാ​വ്​ എ​ത്ര മൂ​ടി​വെ​ക്കാ​ന്‍ ശ്ര​മി​ച്ചി​ട്ടും പു​റ​ത്താ​യി. തെ​ളി​വു​ക​ള്‍ അ​വ​ശേ​ഷി​പ്പി​ക്കാ​തെ യാ​ത്ര പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സ​മൂ​ഹ​മാ​ധ്യ​മ പ്ര​ചാ​ര​ണം ബോ​ധ​പൂ​ര്‍​വം വേ​ണ്ടെ​ന്ന്​ വെ​ച്ചി​രി​ക്കു​ക​യാ​ണ്. ദേ​ഷ്യം​മൂ​ത്ത ബൂ​ത്ത്​ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ന​ല്‍​കി​യ പ​രാ​തി സി.​പി.​എം ജി​ല്ല നേ​തൃ​ത്വം ഗൗ​ര​​മാ​യി​ എ​ടു​ത്ത​താ​യാ​ണ്​ സൂ​ച​ന.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തർ മന്തർ സമരം : വിവിധ ഹർജികൾ ഇന്നോ നാളെയോ പരി​ഗണിക്കും

0
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ വീഡിയോകൾ പങ്കുവെച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കെതിരെ എഫ്...

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...

ഹൈക്കോടതി അംഗീകാരം നൽകി ; കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും

0
കൊച്ചി : ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം...