തിരുവല്ല : ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലേക്ക് എത്തിച്ച സ്പിരിറ്റില്‍ തിരിമറി നടത്തിയ കേസില്‍ പ്രതികളായ നന്ദകുമാറിന്റെയും അരുണ്‍കുമാറിന്റെയും ജാമ്യാപേക്ഷ തള്ളി.
കമ്പിനി ജനറല്‍ മാനേജരടക്കം മൂന്ന് ജീവനക്കാരും ലോറി ഡ്രൈവര്‍മാരും അക്കൗണ്ടന്റും ഉള്‍പ്പെടെ ഏഴു പ്രതികളാണുള്ളത്. ഇതില്‍ മൂന്നുപേര്‍ അറസ്റ്റിലായി. ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ ഒളിവിലാണ്. സ്പിരിറ്റെത്തിക്കാന്‍ കരാറെടുത്തയാള്‍, ടാങ്കര്‍ ലോറി ഉടമ എന്നിവരെ അന്വേഷണസംഘം ചോദ്യംചെയ്തുവരികയാണ്. എക്സൈസിലെ ഏതെല്ലാം ഉദ്യോഗസ്ഥര്‍ക്ക് തിരിമറിയുമായി ബന്ധമുണ്ടെന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.