കോഴിക്കോട്: നിപ രോഗബാധ സ്ഥിരീകരിച്ച കോഴിക്കോട് ഇഖ്ര ആശുപത്രിയിലെ ആരോഗ്യപ്രവർത്തകന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഇഖ്ര ആശുപത്രിയിൽ തന്നെയാണ് കൂടുതൽ സമയവും ചെലവഴിച്ചത്. ഡ്യൂട്ടി സമയം കഴിഞ്ഞ് പുറത്തുപോയ ശേഷം ചായക്കടയിലും പലചരക്ക് കടയിലും റിലയൻസിന്റെ സൂപ്പർ മാർക്കറ്റിലും അടക്കം സന്ദർശനം നടത്തി.
റൂട്ട് മാപ്പ് ഇങ്ങനെ
സെപ്റ്റംബർ അഞ്ചിന് ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി ഒമ്പത് മണി വരെ കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെ ഇ ഡി പ്രയോറിറ്റി ഏരിയയിൽ ചെലവഴിച്ചു. സെപ്റ്റംബർ ആറിന് വൈകീട്ട് ഏഴരക്ക് ഐസൊലേഷൻ ഏരിയയിൽ പ്രവേശിപ്പിച്ചു. അന്നേ ദിവസം രാത്രി പതിനൊന്ന് മണിക്ക് ഇ ഡി പ്രയോറിറ്റി ഫസ്റ്റ് ഏരിയയിലും ട്രയാഗ് ബില്ലിംഗ് ഏരിയകളിലും അദ്ദേഹം പോയിട്ടുണ്ട്. സെപ്റ്റംബർ ഏഴിന് രാവിലെ 8.10 ന് എച്ച് ഡി യു സ്റ്റാഫ് വാഷ് റൂമിലും, ഇ ഡി സെക്കൻഡ് ഫാർമസിയിലും ട്രയാഗ് ബില്ലിംഗ് ഏരിയയിലും സന്ദർശിച്ചു.സെപ്റ്റംബർ എട്ടിന് രാത്രി എട്ട് മണിക്ക് ജനറൽ ഒ പിയിലും എട്ടരയ്ക്ക് ഇ ഡി ഫാർമസിയിലും സന്ദർശിച്ചിട്ടുണ്ട്. സെപ്റ്റംബർ പത്തിന് രാവിലെ എട്ട് മണി മുതൽ വൈകീട്ട് മൂന്ന് മണി വരെയും സെപ്റ്റംബർ 11ന് ഉച്ചക്ക് രണ്ട് മണി മുതൽ ഒമ്പത് മണി വരെയും രാത്രി 11.30 നും ഇ ഡി പ്രയോറിറ്റി ഏരിയ സന്ദർശിച്ചിട്ടുണ്ട്. സെപ്റ്റംബർ ആറിന് വെെകീട്ട് 7.30 നും ഏഴിന് രാവിലെ 9 മണിക്കും എട്ടിന് ഉച്ചയ്ക്ക് ഒരു മണിക്കും വെെകീട്ട് 7.30 നും ഒമ്പതിന് ഉച്ചയ്ക്ക് ഒരു മണിക്കും വെെകീട്ട് 7.30 നും പത്തിന് ഉച്ചയ്ക്ക് ഒരു മണിക്കും വെെകീട്ട് 7.30 നും11-ന് ഉച്ചയ്ക്ക് 1.30 നും ഇഖ്‌റ ആശുപത്രിയിലെ സ്റ്റാഫ് മെസ്സിൽ സന്ദർശനം നടത്തി. സെപ്റ്റംബർ ഏഴിന് വൈകീട്ട് നാല് മണി, എട്ടിന് രാവിലെ 9.30, വൈകിട്ട് നാല് മണി മുതൽ 4.30 വരെ, ഒമ്പതിന് രാവിലെ 9 30 നും ചേവരമ്പലം പാറോപ്പടി റോഡിലെ ചായക്കട സന്ദർശിച്ചു. സെപ്റ്റംബർ എട്ടിന് രാവിലെ 10 മണിക്ക് പാറോപ്പടിയിലെ സ്റ്റേഷനറി ഷോപ്പ്, പത്തിന് രാത്രി 9.30ന് ഇഖ്റ ഹോസ്പിറ്റൽ മെയിൻ ഗേറ്റിനു സമീപമുള്ള സ്റ്റേഷനറി ഷോപ്പും രാത്രി 9.40ന് ആദാമിന്റെ ചായക്കടയ്ക്ക് സമീപമുള്ള റിലയൻസ് മാർട്ടും സന്ദർശിച്ചു. സെപ്റ്റംബർ 11ന് ഇഖ്റ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലും നിപ ബാധിതനായ ആരോഗ്യ പ്രവർത്തകൻ സന്ദർശനം നടത്തിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033