മുംബൈയിൽ വിദ്യാര്‍ത്ഥികളുമായി അശ്ലീല വീഡിയോകോള്‍ ചെയ്ത അധ്യാപിക അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: വിദ്യാര്‍ത്ഥികളുമായി അശ്ലീല വീഡിയോകോള്‍ ചെയ്തതിന് അധ്യാപിക അറസ്റ്റില്‍. നവിമുംബൈയിലെ ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപികയെയാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥികളിലൊരാളുടെ കുടുംബം നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തി അധ്യാപികയെ പിടികൂടിയത്. വിദ്യാര്‍ത്ഥികളുമായി വീഡിയോകോള്‍ ചെയ്തിരുന്ന അധ്യാപിക, വീഡിയോകോളില്‍ ഇവരുമായി അശ്ലീലപ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്നാണ് പോലീസ് പറയുന്നത്. ഇതിനുപുറമേ വിദ്യാര്‍ത്ഥികള്‍ക്ക് തന്റെ അശ്ലീലവീഡിയോകളും അധ്യാപിക അയച്ചുനല്‍കിയിരുന്നതായും പോലീസ് പറഞ്ഞു.

വിദ്യാര്‍ത്ഥികളിലൊരാളുടെ കുടുംബമാണ് അധ്യാപികയ്‌ക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് അധ്യാപികയുടെയും വിദ്യാര്‍ത്ഥിയുടെയും മൊബൈല്‍ഫോണുകള്‍ പരിശോധിച്ച പോലീസ് സംഘത്തിന് തെളിവുകള്‍ ലഭിച്ചു. ഒട്ടേറെ അശ്ലീലവീഡിയോകളും ഫോണുകളില്‍ നിന്ന് കണ്ടെടുത്തു. ഇതിനുപിന്നാലെയാണ് പോക്‌സോ കേസില്‍ അധ്യാപികയെ അറസ്റ്റ് ചെയ്തത്. അതേസമയം, കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപികയുടെ അതിക്രമത്തിനിരയായിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്നവിവരം. എന്നാല്‍, ഇവരില്‍നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇനി സന്നദ്ധപ്രവർത്തനവും ; പ്രവർത്തനരീതിയിൽ അടിമുടി മാറ്റംവരുത്താൻ യൂത്ത് കോൺഗ്രസ്

0
കൊല്ലം : സ്വന്തം മുന്നണി അധികാരത്തിൽ വരികയും സംസ്ഥാന പ്രസിഡന്റ് മന്ത്രിയാകുകയും...

വീണ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോ​ഗം ഇന്ന്

0
കണ്ണൂർ: കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക...

ഫ്ലൈഓവറുകളിൽ ഗതാഗത നിയന്ത്രണം ; ബെംഗളൂരു വിമാനത്താവള റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്

0
ബെംഗളൂരു : റോഡ് സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ...

ദേശീയപാതയിൽ അപകടം ; അജ്ഞാതൻ മരിച്ചു, റോഡിൽ കിടന്ന ശരീരത്തിലൂടെ വീണ്ടും മറ്റൊരു വാഹനം...

0
പട്ടിക്കാട് (തൃശ്ശൂർ) : മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലെ വട്ടക്കല്ലിൽ അപകടത്തിൽ...